1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tovino thomas 'Lucka'trailer out

പ്രണയവും നിഗൂഢതയും നിറച്ച് ‘ലൂക്ക’ ട്രെയിലർ; വീഡിയോ

ടൊവിനോ തോമസ്
ടൊവിനോ തോമസ്, അഹാന കൃഷ്ണകുമാർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ലൂക്ക’യുടെ ട്രെയിലർ പുറത്ത്. പ്രണയവും തമാശയും സസ്പെൻസും നിറഞ്ഞതാണ് ട്രെയിലർ. ടൊവിനോ ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂക്കയുടെ ജീവിതത്തിലേക്ക് അവിചാരിതമായി എത്തുന്ന നിഹാരികയായിട്ടാണ് അഹാന എത്തുന്നത്. 
 
നവാഗതനായ അരുൺ ബോസ് ആണ് സംവിധാനം. അരുണിനൊപ്പം മൃദുൽ ജോർജിന്റേത് കൂടിയാണ് രചന. നേരത്തേ ലൂക്കായിലെ 'ഒരേ കണ്ണാലേ' എന്ന ഗാനം ഹിറ്റ് ചാർട്ടിലിടം നേടിയിരുന്നു. ഒരു മില്യൻ കടന്ന് ഗാനത്തിനു ഇപ്പോഴും വ്യൂവേഴ്സ് ഉണ്ട്. 
അടുത്ത ലേഖനം
സ്വന്തം നഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് നടി; ഒപ്പം ഭീഷണിക്കാരന് ചുട്ട മറുപടിയും