ഗൂഢാലോചന നടത്തി വീഡിയോ പുറത്തുവിട്ടു; കല്യാൺ ജൂവലേഴ്‌സിന്റെ പരാതിയിൽ ശ്രീകുമാർ മേനോനെതിരെ കേസ്

 kalyan jewellers , shrikumar menon , police , ശ്രീകുമാർ മേനോന്‍ , കല്യാൺ ജൂവലേഴ്‌സ് , പൊലീസ് , പരാതി
കൊച്ചി| Last Modified തിങ്കള്‍, 17 ജൂണ്‍ 2019 (19:38 IST)
കല്യാൺ ജൂവലേഴ്‌സിന്റെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന കല്യാൺ ജൂവലേഴ്സിന്റെ തൃശൂർ പൂങ്കുന്നം ഓഫീസിലെ ചീഫ് ജനറൽ മാനേജർ കെടി ഷൈജു നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ശ്രീകുമാർ മേനോനെ കൂടാതെ തെഹൽക്ക മുൻ മാനേജിംഗ് എഡിറ്റർ എറണാകുളം പൊന്നുരുന്നി സ്വദേശിയുമായ മാത്യു സാമുവേൽ, റെഡ് പിക്സ് 24 x 7 എന്ന യൂട്യൂബ് ചാനൽ എന്നിവരുടെ പേരിലും കേസെടുത്തു.

കല്യാൺ ജൂവലേഴ്‌സിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി വീഡിയോ നിര്‍മിച്ച് പുറത്തുവിട്ടുവെന്നും മുമ്പ് കരാര്‍ വ്യവസ്ഥയില്‍ പരസ്യങ്ങള്‍ നല്‍കിയെങ്കിലും ഇപ്പോള്‍ അത് നിര്‍ത്തലാക്കിയതിന്റെ വിരോധമാണ് വ്യാജ പരസ്യത്തിന് കാരണമായതെന്നും പരാതിയില്‍ പറയുന്നു.

ശ്രീകുമാർ മേനോന്‍ മാത്യു സാമുവലുമായി ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

വ്യാജ തെളിവുണ്ടാക്കിയാണ് യൂ ട്യൂബിൽ വീഡിയോ പോസ്‌റ്റ് ചെയ്‌തതെന്നും കല്യാൺ ജൂവലേഴ്‌സിന്റെ പരാതിയിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :