വാലറ്റം

വിജയദാസ് കുറ്റിപ്പുറം

WEBDUNIA|
അടുത്ത പന്തില്‍ അത്ഭുതം സംഭവിച്ചു. ഗോവിന്ദന്‍‌കുട്ടി ബോള്‍ അടിച്ചകറ്റി. എന്നിട്ട് വേഗത്തില്‍ ഓടി. രണ്ടാം റണ്ണെടുക്കാന്‍ തിരിച്ചോടുകയും ചെയ്തു. ക്രീസിലെത്തുന്നതിന് മുമ്പ് ബോള്‍ മല്ലികയുടെ കൈകളിലെത്തിയത് അവന്‍ കണ്ടു. അവളുടെ കൈകള്‍ വിക്കറ്റിലേക്ക് നീളുന്നു. റണ്‍‌ഔട്ടാകും. പറക്കുകയായിരുന്നു. വിക്കറ്റ് തെറിപ്പിക്കാനൊരുങ്ങിയ മല്ലികയെയും ഇടിച്ചു തെറിപ്പിച്ച് അവളുടെ മുകളിലേക്ക്. അവളുടെ ചുണ്ടില്‍ തലയിടിച്ചു. തറയില്‍ വീണു. ഭാഗ്യം...ഔട്ടായില്ല.

മല്ലികയുടെ ചുണ്ടുപൊട്ടി ചോരവന്നു. എല്ലാവരും ഓടിക്കൂടി. അവള്‍ കരച്ചിലിന്‍റെ വക്കിലാണ്. ചുണ്ട് തടിച്ചുമുറിഞ്ഞിട്ടുണ്ട്. ഒരു കരുമന്‍ ചെക്കന്‍ അവളുടെ ചുണ്ടില്‍ വിരല്‍‌വച്ച് തുടച്ചു. അവനെ കൊല്ലണമെന്ന് ഗോവിന്ദന്‍‌കുട്ടിക്ക് തോന്നി. അവള്‍ തന്നെ നോക്കുന്നത് കണ്ടു. ദേഷ്യത്തോടെയുള്ള നോട്ടം. വീഴ്ചയില്‍ അവളുടെ ജാക്കറ്റിന്‍റെ ബട്ടണ്‍ പൊട്ടിയിരിക്കുന്നു. ഇപ്പോള്‍ വയര്‍ കാണാം. അഴകുള്ള വയര്‍.

വീണ്ടും കളി തുടങ്ങി. നാലാമത്തെ പന്തും ഗോവിന്ദന്‍‌കുട്ടിക്ക് തൊടാനായില്ല. അത് പിടിക്കാന്‍ മല്ലികയ്ക്കും കഴിഞ്ഞില്ല. അവള്‍ വേഗത്തിലോടി പന്തെടുത്തു. ഓടുമ്പോള്‍ അവളുടെ മാറിടം തുള്ളിയത് ഗോവിന്ദന്‍‌കുട്ടിയെ ഭ്രാന്തുപിടിപ്പിച്ചു. അവന്‍ നോക്കുന്നത് മല്ലിക കണ്ടു. അവള്‍ ദേഷ്യത്തോടെ മുഖം തിരിച്ചു. ചുണ്ടില്‍ ഇപ്പോഴും ചോര പൊടിഞ്ഞു നില്‍പ്പുണ്ട്.

അഞ്ചാമത്തെ പന്ത് മൂളി വന്നു. ബാറ്റുയര്‍ത്തിയത് ഗോവിന്ദന്‍‌കുട്ടിക്ക് ഓര്‍മ്മയുണ്ട്. ബാറ്റില്‍ തട്ടിയ പന്ത് പറന്നു. ബൌണ്ടറി ലൈനും കടന്ന് അടുത്ത പൊന്തക്കാട്ടിലേക്ക് പന്തു പോയി. എല്ലാവരും അവിശ്വാസത്തോടെ അവനെ നോക്കി. അവന്‍റെ ജീവിതത്തിലെ ആദ്യ സിക്സ്! ഗോവിന്ദന്‍റെ മുഖത്ത് സന്തോഷം ഇരച്ചുകയറി. ഇനി നിവര്‍ന്നു നില്‍ക്കാം. മല്ലികയെ തലയുയര്‍ത്തി നോക്കാം. ആരും കളിയാക്കാനൊന്നുമില്ല.

അവന്‍ നോക്കുമ്പോള്‍ എല്ലാവരും പന്തെടുക്കാന്‍ പൊന്തക്കാട്ടിലേക്ക് പൊയ്ക്കഴിഞ്ഞു. അത് വലിയൊരു കാടാണ്. മരങ്ങളും കുറ്റിച്ചെടികളുമൊക്കെയുണ്ട്. പന്ത് കണ്ടെടുക്കുക എളുപ്പമല്ല. ബാറ്റിംഗ് ടീമും പന്തെടുക്കാനായി കാട്ടിലേക്ക് കയറി.

ഗോവിന്ദന്‍‌കുട്ടി ബാറ്റുമായാണ് കാടിനുള്ളില്‍ കയറിയത്. അവിടെ നിന്നാല്‍ തമ്മില്‍ കാണാന്‍ കഴിയാത്തത്ര ഉയരത്തില്‍ കുറ്റിച്ചെടികളുണ്ട്. അവന്‍ ബാറ്റുകൊണ്ട് കുറ്റിച്ചെടികള്‍ വകഞ്ഞു മാറ്റി നോക്കി. ഇതിനുള്ളില്‍ പെട്ടാല്‍ പന്തു കിട്ടാറേയില്ല പലപ്പോഴും. എല്ലാവരും ദൂരേക്ക് പന്ത് തിരഞ്ഞ് നീങ്ങുന്നതു കണ്ടു. നല്ല ഇരുട്ടുണ്ട്. ടോര്‍ച്ച് ഉണ്ടെങ്കിലേ പന്ത് കിട്ടുള്ളൂ. ഇനി തെരഞ്ഞിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല.

പെട്ടെന്ന് “ഹൌ!” എന്നൊരു ശബ്ദം. നോക്കിയപ്പോള്‍ കുറച്ചപ്പുറത്ത് മല്ലിക. അവളുടെ കാലില്‍ എന്തോ തറച്ചിരിക്കുന്നു. നിലത്തിരിക്കുകയാണ്. കാല്‍‌വെള്ളയില്‍ ഒരു തടിച്ചീളാണ് തറച്ചു കയറിയിരിക്കുന്നത്. ഗോവിന്ദന്‍‌കുട്ടി അടുത്തേക്കു ചെന്നു. അവളുടെ തുടയുടെ പാതിയും കാണാം. മാറിടവും പാതിയിലേറെ ദൃശ്യം. മുടി അഴിഞ്ഞുലഞ്ഞ്...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :