നമ്മുടെ സംസാരം തീരവെ...

WEBDUNIA|
കൃഷ്ണന്‍കുട്ടി തൊടുപുഴ

ലളിതവും ഏകാന്തവും
ധ്യാനാത്മകവുമായ വഴിയിലൂടെ ഞാന്‍...
സങ്കീര്‍ണ്ണവും ശബ്‌ദമുഖരിതവും
വര്‍ണ്ണശബളവുമായ വഴികളിലൂടെ നിങ്ങള്‍...
ഇവിടെവച്ചു നമുക്കു പിരിയാം...

നമ്മുടെ സംസാരം തീരവെ
ഈശ്വരന്‍ സംസാരം തുടങ്ങും

മനുഷ്യരല്ല,
വിലാപത്തിന്റെ വിഹ്വലതയുടെ
ആള്‍രൂപങ്ങളാണ്‌ ചലനങ്ങളെല്ലാം.

ഇന്ദ്രിയാനുഭവങ്ങള്‍
അജ്ഞതയുടെ മിഥ്യാപരമ്പരകള്‍.

എന്നെ പരിചയപ്പെടുത്താന്‍
നിങ്ങള്‍ക്കാവില്ല, എനിക്കും.

ഓര്‍മ്മകളുടെയും അറിവിന്റേയും സാക്ഷി
അനന്തതയുടെ വാതില്‍ തുറന്ന് ...
അനന്തതയില്‍ നിന്നും അനന്തതയിലേക്ക്‌ ...

നിത്യവിസ്‌മയനിലവറകള്‍ തുറന്ന്
നിരുപാധികനിധിപേടകം തുടര്‍ന്ന്
അപാരതയുടെ ആകാശം കടന്ന്
അനശ്വരതയിലേക്കു പാടിപ്പറന്ന്...

പൂമാഞ്ഞു വിത്താകും
ഞാന്‍മാഞ്ഞു സത്താകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :