കവിത - വനഗമനം

WEBDUNIA|


കവിത - വനഗമനം

കേശവീയം മഹാകാവ്യത്തിലെ (1913) ആറാം സര്‍ഗ്ഗമായ 'വനഗമന' ത്തില്‍ നിന്നുള്ള അവസാന ഭാഗമാണ് ഇവിടെ ചേര്‍ത്തിട്ടുള്ളത്.

അശോകമശ്ശോകഭരം സുമത്താല്‍
കാമിക്കു നല്‍കുന്നതു പാര്‍ത്തനേരം
അമായനായ് മായയെ വീക്ഷണത്താല്‍
ചമച്ചിടും തന്നെ നിനച്ചു കൃഷ്ണന്‍.

മധുവ്രതം ചേര്‍ന്നൊരു കര്‍ണ്ണികാര-
പ്രസൂനജ-ലം പരമുല്ലസിച്ചു
വനസ്ഥലിക്കുള്ള വലാരിരത്നം
പതിച്ച പൊല്‍ത്താലികളെന്നപോലെ.

ഭൃംഗാളി നല്‍ച്ചെന്തളിര്‍ വെണ്മപാരം
പുലര്‍ന്ന പൂമൊട്ടിവ പൂണ്ടു കാന്ത്യാ
വിളങ്ങിടും മാധവി മാധവങ്കല്‍
പ്രസാദവും സാദവുമത്രചേര്‍ത്തു.

വസന്തസന്പത്തിതു കണ്ടുകൊണ്ടും
വാഹത്തെ വേഗത്തില്‍ നയിച്ചുകൊണ്ടും
വ്യാഘ്രാദിജ-ന്തുക്കള്‍ വസിച്ചിടുന്ന
വന്‍കാനനത്തിന്നുകടന്നു ദേവന്‍.

നീരുണ്ടിരുണ്ട പുതുകൊണ്ടലിനിണ്ടലേകും
നീലപ്രഭാപടലമങ്ങനെ നാലുപാടും.
പാരംചൊരിഞ്ഞു വിലസൂം വിപിനം സ്വതുല്യം
പാരിന്നധീശനാഥ കണ്ടതിമോദമാണ്ടു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :