ജയിക്കാന്‍ ഇനി 31 റണ്‍സ്. നാലോവര്‍ ബാക്കി. ഒരു വിക്കറ്റ് മാത്രം ശേഷിക്കുന്നു. എതിരാളികള്‍ ആവേശത്തിലാണ്. ഏതാണ്ട് ജയിച്ച മട്ട്. അങ്ങനെയങ്ങ് വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ. ഗോവിന്ദന്‍കുട്ടിക്കും അഭിമാനമുണ്ട്. അത്യാവശ്യം ബാറ്റ് പിടിക്കാന്‍ അറിയാം. ഇവന്‍മാരുടെ ഏറൊന്നും കുറ്റിയില്‍ കൊള്ളാന്‍ പോകുന്നില്ല. നാലോവര്‍ പിടിച്ചു നിന്നില്ലെങ്കില്‍ മാനം പോയതു തന്നെ.
ടീമില്‍ ഏറ്റവും മുതിര്‍ന്നവന്‍ താന്‍ തന്നെയാണെന്ന് ഗോവിന്ദന്‍കുട്ടി ഓര്‍ത്തു. 15 വയസു കഴിഞ്ഞ് നാലു മാസം. പക്ഷേ, ഈ പരട്ടകള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ താന്‍ എന്നും ലാസ്റ്റ് മാനാണ്. അവരെ കുറ്റം പറയാനാവില്ല. ഇതുവരെ ബാറ്റു ചെയ്തപ്പോഴൊക്കെ ഒരു റണ്‍സില്‍ കൂടുതല്‍ എടുത്തിട്ടില്ല. പന്തെറിഞ്ഞാല്‍ എല്ലാം വൈഡ് പോകുന്നു. ഒരു ക്യാച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നല്ല ഒരു ഫീല്‍ഡറല്ല. പതിനൊന്നാമനായി ഇറക്കുന്നതു തന്നെ വലിയ കാര്യം.
അവന്‍ തന്‍റെ മുഷിഞ്ഞ പാന്‍റില്‍ കൈകള്‍ തുടച്ച ശേഷം ബാറ്റ് മുറുകെപ്പിടിച്ചു. എതിരാളികളെ നോക്കി. ബോളുചെയ്യുന്നവന് പത്തോ പന്ത്രണ്ടോ വയസു കാണും. നിക്കറാണ് ഇട്ടിരിക്കുന്നത്. പക്ഷേ, മൂളിപ്പാഞ്ഞു വരും പന്ത്. അവന്‍റെ ടീമിലെ എല്ലാവരും മെല്ലിച്ചവരാണ്. ചിലര്‍ മാത്രമേ ഷര്‍ട്ട് ഇട്ടിട്ടുള്ളൂ. എല്ലുന്തിയ രൂപങ്ങള്‍ പക്ഷേ എല്ലാവരും ക്രിക്കറ്റ് കളിക്കാന്‍ ഒന്നിനൊന്നു മെച്ചം. രസകരമായ കാര്യം അവരുടെ ടീമില്‍ ഒരു പെണ്ണുമുണ്ട് എന്നതാണ്. പതിനാലുകാരി മല്ലിക. ഒരു എണ്ണക്കറുമ്പി. ദേഹത്തു പിടിച്ചുകിടക്കുന്ന പച്ച ജാക്കറ്റും മുട്ടിനു മുകളില്‍ നില്‍ക്കുന്ന പാവാടയുമാണ് അവളുടെ വേഷം. പ്രായത്തെ വകവയ്ക്കാത്ത ശരീരം. വിയര്‍പ്പിറ്റുന്ന മുഖം. സ്ഥിരം വിക്കറ്റ് കീപ്പറാണ് അവള്‍. കീപ്പര്‍ക്ക് അധികം ഓടേണ്ടല്ലോ. ഈ നാലോവര്‍ പിടിച്ചു നിന്നില്ലെങ്കില്‍ മല്ലികയുടെ മുമ്പില്‍ നാണം കെടും. മുഖം പൊത്തി അവളൊരു ചിരിയുണ്ട്. ആ കളിയാക്കല്‍ അസഹനീയം.
പന്ത് നേരിടുന്നതിന് മുമ്പ് ഗോവിന്ദന്‍കുട്ടി തൊട്ടടുത്ത് നില്‍ക്കുന്ന മല്ലികയെ ഒന്നു നോക്കി. വിക്കറ്റിന് പിന്നില്‍ ശ്രദ്ധയോടെ കുനിഞ്ഞു നില്‍ക്കുകയാണ് അവള്‍. ജാക്കറ്റിന്‍റെ വിടവിലൂടെ ത്രസിച്ച മാറിടത്തിന്‍റെ കാഴ്ച. അവന്‍ കണ്ണുകള്‍ വേഗം ബൌളറിലേക്ക് തിരിച്ചു. ആദ്യ പന്ത്. ബാറ്റുയര്‍ത്തുന്നതിന് മുമ്പ് അത് മൂളിക്കടന്നു പോയി. നേരിയ വ്യത്യാസത്തില്‍ കുറ്റി തെറിച്ചില്ല. മല്ലിക ആ പന്ത് വൈദഗ്ധ്യത്തോടെ കൈക്കലാക്കുന്നത് ഗോവിന്ദന്‍കുട്ടി ശ്രദ്ധിച്ചു.
WEBDUNIA|
അടുത്ത പന്തിലും ബാറ്റ് തൊടാന്‍ അവന് കഴിഞ്ഞില്ല. വിക്കറ്റിന് പിന്നില്‍ ഡൈവ് ചെയ്ത് മല്ലിക പന്ത് കൈക്കലാക്കി. അവളുടെ പാവാട ഉയര്‍ന്നു പൊങ്ങി. കറുത്തുകൊഴുത്ത കാലുകള്‍ ഗോവിന്ദന്‍കുട്ടി ഇമവെട്ടാതെ നോക്കി. പെണ്ണ് മിടുക്കിതന്നെ.