“നീ എന്തിന് ബോതേര്‍ഡ് ആവുന്നു?” - എന്‍റെ മുഖത്താണ് അവളുടെ വിരലുകള്‍. “ഗോകുല്‍ എന്നെ പ്രണയിക്കാതിരിക്കട്ടെ. ഈ ലോകം അവസാനിക്കുവോളം. ഒരു പക്ഷേ അയാളെന്നെ പ്രേമിച്ചാല്‍..ആ നിമിഷം ഞാന്‍ എവിടേക്കെങ്കിലും ഓടിപ്പോയേക്കും..” - ഉറക്കെയുറക്കെ ചിരിച്ചു കൊണ്ട് അവള്‍ സോഫയിലേക്കിരുന്നു. രാവിലെ കുടിച്ചു പകുതിയാക്കിയ മദ്യക്കുപ്പി കൈയിലെടുത്ത് എനിക്കു നേരെ നീട്ടി.
“നീയും കുടിക്ക്...കുടിക്കുന്നവരെ എനിക്കിഷ്ടമാണ്” - ഞാന്‍ സോഫയിലിരുന്നു. “ഡെയ്സി...നീ ചിരിക്കുമ്പോള്‍, ഒന്നുകില്‍ എന്തോ ഒരു അത്യാഹിതം നടക്കാന്‍ പോകുന്നു...അല്ലെങ്കില്‍, അപ്രതീക്ഷിതമായ എന്തോ ഒരു കാര്യം നീ പറയാന്‍ പോകുന്നു..അങ്ങനെ തോന്നുവാ എനിക്ക്. ഒരിക്കലും നീ ഉള്ളുതുറന്നു ചിരിക്കുകയാണെന്ന് തോന്നിയിട്ടില്ല.”
അവള്‍ കുറേക്കൂടി അടുത്തേക്കിരുന്നു. “എന്നെപ്പോലെ സുന്ദരിയായ ഒരു പെണ്ണ് നിന്‍റെ മുന്നില്‍ സ്കര്‍ട്ട് പൊക്കി തുട കാണിച്ചു തന്നപ്പോള്‍ എന്തു തോന്നി....നീ ഒരാണാണെന്നാ ഞാന്‍ കരുതുന്നത്. എന്നെ ഒന്നു തൊടാനോ ഉമ്മ വയ്ക്കാനോ നീ ശ്രമിക്കാഞ്ഞതെന്ത്?”
“തോന്നായ്കയല്ല..ആ നിമിഷം നീ എന്‍റെ മുഖത്തടിച്ചേക്കും. ഒരു പക്ഷേ നിന്‍റെ ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്ന് എന്നെ എന്നെന്നേക്കുമായി ഒഴിവാക്കിയേക്കും” - ഞാന്‍ പറഞ്ഞു. അവള്‍ ഉറക്കെയുറക്കെ ചിരിക്കുകയാണ് ചെയ്തത്. പിന്നെ പെട്ടെന്ന് സീരിയസ്. ആ ഭാവമാറ്റം എനിക്ക് പരിചിതമാണ്.
“മുഖത്തടിക്കുകയോ നിന്നെ ഒഴിവാക്കുകയോ ചെയ്യില്ല. ഞാന്‍ ഈ സോഫയില്‍...അല്ലെങ്കില്‍ അപ്പുറത്ത് ബെഡ്‌റൂമില്‍...എന്‍റെ വിശാലമായ പൂമെത്തയില്‍ മലര്‍ന്നുകിടക്കാം...നിനക്കു ധൈര്യമുണ്ടോ?”
ചോദ്യം ഗൌരവമായിട്ടാണ്. ഞാന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഈ ലോകത്തെ ഏറ്റവും സൌന്ദര്യം ഇവള്‍ക്കാണ്. ഇവളുടെ മിഴികള്‍ക്കും ചുണ്ടുകള്‍ക്കുമാണ്. ഉരുണ്ടു ഭംഗിയുള്ള കഴുത്ത്. വസ്ത്രത്തിനുള്ളില്‍ അഴകിന്‍റെ സമ്പത്ത്.
“നീ സ്വപ്നം കാണണ്ട...ഉപയോഗിച്ചോളൂ. ഈ ശരീരത്തിലെ ഓരോ ഇഞ്ചിലും ഉമ്മവയ്ക്കൂ....” - ആ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.