നോക്കു കുത്തി - കവിത

നിക്സണ്‍ പി ഗോപാല്‍
WDWD
നോക്കിയിരിക്കേണ്ട,
പോക്കാകും പൊടിയാകും!
പിണ്ണാക്കുവെള്ളവും
പുല്ലും വൈക്കോലും കൊടുത്താല്‍
പശു ചാണകമിടും പാല്‍തരും
പിന്നെയോ അപ്പത്തിനു മാംസമാകും!

പട്ടി വാലാട്ടും
പൂച്ച നോവിച്ചു സുഖതരം സ്‌നേഹിക്കും
ഒന്നിലു മൊട്ടാതെ നോക്കി നില്‍ക്കേ
നീയെന്തായി, ഭാര്‍ഗ്ഗവാ?

നേരം പോകുന്നു
മച്ചകമുച്ചുകുത്തുന്നു
ഉറയൊഴിച്ചും പാലിന്‍ പരിണാമം പോട്ടെ
മുള്ളില്‍ വീണ ചെറുവിത്തായെങ്കിലും
മുള നീട്ടൂ.

നേരം പോകുന്നു
നോക്കു കുത്തിക്കനക്കലി, ലിടയിടെ
പാടത്തൊരു കിളിക്കും പഞ്ഞമില്ലാണ്ട്‌
കതിരുകള്‍ ചോര്‍ന്നേ പോകുന്നു.


ഒച്ചയുണ്ടാക്ക്‌, ഭാര്‍ഗ്ഗവ, ഒച്ചയുണ്ടാക്ക്‌,
കുറ്റത്തണലില്‍ നുണമുഖമായി
നിന്നെയാരേ കുത്തി നിറുത്തി?
മണ്ണൊലിപ്പിന്‍ വയല്‍ച്ചെരുവില്‍
ഉള്‍വലിഞ്ഞ വിലാപമേ, ഒച്ചയുണ്ടാക്ക്‌

തലയിണക്കിനാവില്‍
നിദ്രകീറി,യിരുട്ടിെ‍ന്‍റ
യോനിയിലേതോ കനപ്പറിഞ്ഞെങ്കിലും
എന്തിനെന്തിന്നൊരു ചിഹ്നമായ്‌
ഇവന്‍ വളഞ്ഞൂ

ഉണ്ട ചോറിന്‍ കൂറോര്‍ത്ത്‌ പട്ടി വാലാട്ടും
കതിരു നല്‍കും താറാവിടും വെണ്‍മുട്ട

കായ്ക്കാത്ത മരമെങ്കില്‍ പിതാവിവനെ വെട്ടും
പൂക്കാത്ത മരമെങ്കില്‍ പെണ്ണിവനെ തള്ളും
നിറയാത്ത പറയെങ്കില്‍ നാടിവനെ ഓടിക്കും

അങ്ങിനെ എന്നെന്നേയ്ക്കുമായി
പാനപാത്രം തിരിച്ചെടുക്കപ്പെടും

തള്ള പറയും :

WEBDUNIA| Last Modified വ്യാഴം, 28 മെയ് 2009 (12:13 IST)
"കൊണം കെട്ടവന്‍"


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :