വീണ്ടുമൊരു യാത്ര

വിനോദ് വി കെ

WD
വീണ്ടുമൊരു യാത്ര!
ഓര്‍മ്മയിലെവിടെയോ തീര്‍ത്ത മണിമന്ദിരത്തിലെ
കനകശ്രീകോവിലില്‍ നിന്‍റെ അഭൌമ സൌന്ദര്യമാവാഹിച്ചിരുത്തി
വീണ്ടുമൊരു യാത്ര!

സഖീ, മാപ്പ്!
സൌപര്‍ണ്ണികയുടെ തീരത്തെ വെള്ളാരം കല്ലുകള്‍ക്ക്
നിന്‍റെ മിഴിയിണകളേക്കാള്‍ തിളക്കമേറുന്നു..
ധരിത്രിയെ ചുംബിക്കാന്‍ വെമ്പല്‍ കൊള്ളുന്ന, കുടചാദ്രിയിലെ
തുഷാര ബിന്ദുക്കള്‍ക്കുമുമ്പില്‍ നിന്‍റെ കവിളിണകളെവിടെ,
ഗോദാവരിയില്‍ വിടര്‍ന്ന് നില്‍ക്കുന്ന ചെന്താമരകള്‍ക്ക്
നിന്‍റെ അധരങ്ങളേക്കാള്‍ കാന്തിയുണ്ടെന്നൊ,
ചക്രവാളത്തോളം നിരയായി നില്‍ക്കുന്ന കാറ്റാടികള്‍
എനിക്ക് വെണ്‍ചാമരം വീശുന്നുവോ,

സഖീ മാപ്പ്!
നിന്നിലെ സൂക്ഷ്മ സൌന്ദര്യമിന്നെന്‍റെ മിഴികള്‍ക്ക്
യാത്രാമംഗളം പാടിത്തരുന്നു,
ഇനിയുമൊരു തിരിച്ചുവരവസാധ്യമത്രെ!
ഭൌതികാത്മീയ തന്ത്രികള്‍ എവിടെയോ കെട്ടുപിണഞ്ഞിരിക്കുന്നു
ഇതിന്‍റെ കുരുക്കഴിക്കാന്‍ ഞാനശക്തനാണ്.

WEBDUNIA|
സഖീ മാപ്പ്! മാപ്പ്! മാപ്പ്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :