മോഹന്‍ലാല്‍ - രഞ്ജിത് ചിത്രത്തിന് ബജറ്റ് പ്രശ്നമല്ല, 12 കോടി ചെലവെന്ന് ആദ്യ റിപ്പോര്‍ട്ട്!
WEBDUNIA|
PRO
മോഹന്‍ലാലും രഞ്ജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ ലൊക്കേഷന്‍ വരിക്കാശ്ശേരി മനയാകുമോ? ആകണമെന്നാണ് ആരാധകരുടെ ആഗ്രഹം. മറ്റൊരു ആറാം തമ്പുരാനോ നരസിംഹമോ രാവണപ്രഭുവോ ഒക്കെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. രഞ്ജിത് ഇനി അത്തരം ചിത്രങ്ങള്‍ ചെയ്യില്ലെന്ന് ഉറപ്പുണ്ടെങ്കിലും ആരാധകര്‍ അത് മോഹിക്കുന്നു.
മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയ്ക്ക് ചെലവ് എത്രയായിരിക്കും? 12 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം പ്ലാന്‍ ചെയ്യുന്നതെന്നാണ് ആദ്യ വിവരം. എന്നാല്‍ ചെലവ് ഇത്രയും കൂടിയാല്‍ മലയാള സിനിമ അത് താങ്ങുമോ എന്ന ന്യായമായ സംശയത്തിന് അണിയറപ്രവര്‍ത്തകര്‍ക്ക് കൃത്യമായ മറുപടി നല്‍കാനാവും - ഇത് മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയാണ്. ഇതിന് ചെലവ് ഒരു വിഷയമേ അല്ല!
12 കോടിയോ അതില്‍ കൂടുതലോ ആയാലും ഒരു പ്രശ്നവുമില്ല എന്ന് അവര്‍ ധൈര്യപൂര്‍വം പറയാന്‍ കാരണം എന്തായിരിക്കും? അത് അടുത്ത പേജില്‍...