മമ്മൂട്ടിയുടെ രാജാധിരാജയെ വീഴ്ത്താന്‍ ദിലീപിന്‍റെ ബുദ്ധേട്ടന്‍!

Last Updated: ചൊവ്വ, 10 ജൂണ്‍ 2014 (15:44 IST)
ഇത്തവണ ഓണത്തിന് സൂപ്പര്‍താരങ്ങള്‍ തമ്മിലുള്ള മത്സരം പൊടിപാറും. മമ്മൂട്ടിയുടെ അടുപൊളി മസാല ചിത്രം രാജാധിരാജയാണ് ഓണത്തിന്‍റെ ഏറ്റവും വലിയ വിജയപ്രതീക്ഷ. എന്നാല്‍ ദിലീപ് ഒരു വമ്പന്‍ പ്രൊജക്ടുമായി മത്സരിക്കാനുണ്ടാവും. 'ബുദ്ധേട്ടന്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ദിലീപിന് നമിത പ്രമോദ് ആണ് നായിക. ഒരു സൂപ്പര്‍ കോമഡി എന്‍റര്‍ടെയ്നറായിരിക്കും ബുദ്ധേട്ടന്‍. മുംബൈ ഈ സിനിമയുടെ ഒരു പ്രധാന ലൊക്കേഷനാണ്. തൊടുപുഴയിലും ആലപ്പുഴയിലുമായാണ് കേരളത്തിലെ ചിത്രീകരണം.

തമിഴിലെ നമ്പര്‍ വണ്‍ നിര്‍മ്മാണക്കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസ് ആണ് ബുദ്ധേട്ടന്‍ നിര്‍മ്മിക്കുന്നത്. ഇതിനുമുമ്പ് സൂപ്പര്‍ഗുഡ് നിര്‍മ്മിച്ച മലയാളസിനിമ കീര്‍ത്തിചക്ര വന്‍ ഹിറ്റായിരുന്നു. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ബുദ്ധേട്ടന് തിരക്കഥ രചിക്കുന്നത് ദിനേശ് പള്ളത്ത്.

തമിഴ് സംഗീത സംവിധായകന്‍ എസ് എ രാജ്കുമാറാണ് ബുദ്ധേട്ടന്‍റെ സംഗീതം. നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, മൈഥിലി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, നീനാകുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നവാഗതനായ അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം രാജാധിരാജയ്ക്ക് തിരക്കഥ രചിക്കുന്നത് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :