പരാജയങ്ങള്‍ക്കിടയിലും മമ്മൂട്ടിക്ക് കൈനിറയെ ചിത്രങ്ങള്‍!

Last Updated: ചൊവ്വ, 3 ജൂണ്‍ 2014 (18:04 IST)
തുടര്‍ച്ചയായി പരാജയങ്ങള്‍ സംഭവിക്കുമ്പോഴും മെഗാസ്റ്റാര്‍ മമ്മൂട്ടി തിരക്കിലാണ്. ഒട്ടേറെ വമ്പന്‍ പ്രൊജക്ടുകളാണ് മമ്മൂട്ടിയുടെ ഡേറ്റ് കാത്തുനില്‍ക്കുന്നത്. വലിയ സംവിധായകര്‍ക്കും പുതുമുഖങ്ങള്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്. പല പ്രൊജക്ടുകളും അതിന്‍റെ ഡിസൈന്‍ സ്റ്റേജിലാണ്.

ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത 'മുന്നറിയിപ്പ്' ആണ് ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന മമ്മൂട്ടിച്ചിത്രം. ഈ സിനിമയുടെ ട്രെയിലര്‍ വന്‍ ഹിറ്റാണ്. വലിയ പ്രതീക്ഷയാണ് മുന്നറിയിപ്പിനെക്കുറിച്ച് സിനിമാലോകത്തുള്ളത്.

സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലീഷ് എന്ന കോമഡി എന്‍റര്‍ടെയ്നറും ചിത്രീകരണത്തിന്‍റെ അവസാനഘട്ടത്തിലാണ്. അതിന് ശേഷം അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന 'രാജാധിരാജ' എന്ന മാസ് ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും.

രഞ്ജിത് ശങ്കറിന്‍റെ 'വര്‍ഷം' ആണ് ഈ വര്‍ഷം മമ്മൂട്ടിയുടെ മറ്റൊരു പ്രതീക്ഷ. മാര്‍ട്ടിന്‍ പ്രക്കാട്ട്, രഞ്ജിത്, കമല്‍, അമല്‍ നീരദ്, ജോഷി തുടങ്ങിയ ബിഗ് നെയിമുകളും മമ്മൂട്ടിക്കുവേണ്ടി കാത്തിരിക്കുകയാണ്.

ജോഷിയുടെ സംവിധാന സഹായി ജമാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :