ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ വീണ്ടും അജിത്ത് ? 'തുനിവ്'ലൊക്കേഷന്‍ ചിത്രം, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (09:03 IST)
അജിത്തിനെ നായകനാക്കി എച്ച് വിനോദ് കുമാര്‍ സംവിധാനം ചെയ്യുന്ന 'തുനിവ്' വിശേഷങ്ങള്‍ അറിയുവാനായി ആരാധകര്‍ കാതോര്‍ത്തിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള പുതിയ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാനായി തയ്യാറായി നില്‍ക്കുന്ന അജിത്തിനെയാണ് പുറത്തുവന്ന ചിത്രത്തില്‍ കാണാനായത്.

തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മഞ്ജുവാര്യര്‍ കഴിഞ്ഞദിവസം ഡബ്ബിങ് ജോലികള്‍ ആരംഭിച്ചിരുന്നു.

സിനിമയ്ക്ക് ജിബ്രാന്‍ ആണ് സംഗീതം ഒരുക്കുന്നത്.സമുദ്രക്കനിയും സിനിമയിലുണ്ട്.

പൊങ്കലിന് തീയേറ്ററുകളിലേക്ക് എത്താനിരിക്കുന്ന ഒടിടി അവകാശങ്ങള്‍ വിറ്റുപോയി.ഒടിടി പാര്‍ട്‌ണേഴ്‌സിന്റെ വിവരങ്ങള്‍ പുറത്ത്.നെറ്റ്ഫ്‌ലിക്‌സിലായിരിക്കും 'തുനിവ്' എത്തുക.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :