അനുബന്ധ വാര്‍ത്തകള്‍
- വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ റിലീസ് പ്രഖ്യാപിച്ച് ഓപ്പറേഷന് ജാവ,മെയ് 15ന് പ്രേക്ഷകരിലേക്ക് !
- വീണ്ടും 'ഓപ്പറേഷന് ജാവ' ടീം ഒന്നിക്കുമോ ? മറുപടി നല്കി സംവിധായകന് തരുണ്‍ മൂര്‍ത്തി !
- ബിടെക്കിന് മൂന്ന് വയസ്സ്, ഓര്‍മ്മകള്‍ പങ്കു വെച്ച് അര്ജുന് അശോകന്
- 'ഓപ്പറേഷന് ജാവ' മിനിസ്ക്രീന്‍ പ്രേക്ഷകരിലേയ്ക്ക്, പുത്തന്‍ വിശേഷങ്ങളുമായി സംവിധായകന് തരുണ്‍ മൂര്‍ത്തി !
- 'മലയാള സിനിമയിലെ ഏറ്റവും ആവേശകരമായ യുവനടന്മാരിലൊരാള്', 'കടുവ' ടീമിലേക്ക് അര്ജുന് അശോകനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്
'25 വര്‍ഷത്തെ അഭിനയജീവിതത്തില്‍, ഇത്രമേല്‍ അഭിനന്ദനങ്ങള്‍ കിട്ടിയ ഒരു കഥാപാത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല: ഇര്‍ഷാദ്
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്ത ചിത്രമാണ് വൂള്‍ഫ്. ഏപ്രില്‍ 18ന് സീ കേരളത്തിലൂടെ പ്രേക്ഷകരിലേക്കെത്തിയ സിനിമ 25 ദിവസങ്ങള്‍ പിന്നിടുകയാണ്.25 വര്‍ഷത്തെ അഭിനയജീവിതത്തില്‍, ഇത്രമേല്‍ അഭിനന്ദനങ്ങള്‍ കിട്ടിയ ഒരു കഥാപാത്രം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് ഇര്‍ഷാദ് പറഞ്ഞു.
ഇര്‍ഷാദിന്റെ വാക്കുകളിലേക്ക്
'വൂള്‍ഫ് 25 ദിവസം പിന്നിടുന്നു.25 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ഇത്രമേല്‍ അഭിനന്ദനങ്ങള്‍ കിട്ടിയ, അഭിപ്രായം കേട്ട, സോഷ്യല്‍ മിഡിയ ഇത്രയേറെ ചര്‍ച്ചചെയ്യപ്പെട്ട എന്റെ ഒരു കഥാപാത്രം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.പിന്തുണ തന്ന എല്ലാവരെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നു.
മുഴുവന്‍ സപ്പോര്‍ട്ടോടുകൂടി കൂടെ നിന്ന അര്‍ജുനോടും സംയുക്തയോടുമുള്ള സ്‌നേഹം വാക്കുകള്‍ക്കുമപ്പുറം.ഇരുകൈകളും നീട്ടി സ്വീകരിച്ച മുഴുവന്‍ പ്രേക്ഷരോട് ഒന്ന് മാത്രം, സ്‌നേഹത്തോടെ ഇനിയും കൂടെ നിര്‍ത്തണേ.....
പ്രിയ പ്രേക്ഷകരെ....ഷാജി, ഇന്ദുഗോപന്‍, അനൂട്ടന്‍, പ്രശോഭ് വിജയന്‍, സന്തോഷ് ദാമോദര്‍,'എന്നിവരാണ് ജോ' എന്നിലേക്ക് എത്താന്‍ നിമിത്തമായവരെന്ന്, വലിയ അഭിമാനത്തോടെ സന്തോഷത്തോടെ നിങ്ങളുമായി പങ്കുവെക്കുന്നു'- ഇര്‍ഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.