200 കോടി കടന്ന് തുടര്‍ച്ചയായി രണ്ട് ചിത്രങ്ങള്‍, നേട്ടം കൊയ്ത് 'തുനിവ്'

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ജനുവരി 2023 (12:16 IST)
അജിത്തിന്റെ തുനിവ് പ്രദര്‍ശനം തുടരുകയാണ്. ചിത്രം 200 കോടി ക്ലബ്ബിലേക്ക്.

'വിശ്വാസം', 'വലിമൈ' എന്നീ സിനിമകളാണ് ഇതിനുമുമ്പ് അജിത്തിന്റെതായി 200 കോടി നേടിയത്. തുടര്‍ച്ചയായി എച്ച് വിനോദ് സംവിധാനം ചെയ്ത രണ്ട് സിനിമകളും 200 കോടി കടന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.

തുനിവ് ഒ.ടി.ടി പാര്‍ട്ണറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നെറ്റ്ഫ്‌ലിക്‌സില്‍ സിനിമ വൈകാതെ പ്രദര്‍ശനത്തിന് എത്തും.സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ബോണി കപൂറാണ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :