2 പാട്ടല്ലാതെ ഒന്നും ചെയ്യാനില്ലെന്ന് അറിയാമായിരുന്നു, വാരിൽ ഭാഗമായത് വിജയ്ക്കൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രം: രശ്മിക മന്ദാന

അഭിറാം മനോഹർ| Last Modified ഞായര്‍, 22 ജനുവരി 2023 (15:41 IST)
വാരിസിൽ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നുവന്ന ചോദ്യത്തിന് മറുപടി നൽകി നടി രശ്മിക മന്ദാന. കാര്യമായ അഭിനയപ്രാധാന്യം ഒന്നുമില്ലെങ്കിലും വിജയ്ക്കൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രമാണ് വാരിസിലെത്തിയതെന്നും വിജയുടെ വലിയ ആരാധികയാണ് താനെന്നും രശ്മിക പറഞ്ഞു.

എനിക്ക് 2 പാട്ടുകൾ മാത്രമെ ഉള്ളു എന്നറിഞ്ഞിട്ടും ആ ചെയ്യാമെന്നത് എൻ്റെ മാത്രം തീരുമാനമായിരുന്നു. 2 പാട്ടല്ലാതെ എനിക്ക് മറ്റൊന്നും ചെയ്യാനില്ലെന്ന് ഞാൻ വിജയ് സറിനോട് പറയുമായിരുന്നു. വിജയ് സാറിനെ കാലങ്ങളായി ആരാധിക്കുന്ന ഒരാളാണ് ഞാൻ അങ്ങനെയാണ് സിനിമയുടെ ഭാഗമാകുന്നത്. രശ്മിക പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :