ഡ്രൈവിംഗ് സീറ്റില്‍ വിജയ്,'വാരിസ്' ലൊക്കേഷന്‍ കാഴ്ചകള്‍, വിജയം ആഘോഷിച്ച് സിനിമയിലെ താരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ജനുവരി 2023 (14:54 IST)
'വാരിസ്' ഏഴു ദിവസം കൊണ്ട് 210 കോടി രൂപ കളക്ഷന്‍ സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.,ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജനുവരി 18 ന് ഔദ്യോഗിക ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു.

200 ക്ലബ്ബില്‍ എത്തിയ സന്തോഷം അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കുവയ്ക്കുകയാണ്.
വിജയ്യ്ക്കൊപ്പം 'വാരിസ്'ല്‍ സ്‌ക്രീന്‍ സ്പേസ് പങ്കിട്ട നടന്‍ ഷാം സിനിമാ ഷൂട്ടിംഗിന്റെ സെറ്റില്‍ നിന്നുള്ള ബിടിഎസ് വീഡിയോ ഷെയര്‍ ചെയ്തു. വിജയ് ഇലക്ട്രിക് വാഹനം ഓടിക്കുന്നതായി വീഡിയോയില്‍ കാണാം.വിജയ് എക്കാലത്തെയും ബോക്സ് ഓഫീസ് കിംഗ് എന്ന് കുറിച്ച് കൊണ്ട് സിനിമ 210 കോടിയില്‍ എത്തിയ സന്തോഷം നടനും പങ്കുവെച്ചു.

ഹൈദരാബാദില്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :