'വാരിസ്' എന്ന് ടിവിയില്‍ കാണാം ? ഒ.ടി.ടി- സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ജനുവരി 2023 (15:05 IST)
വംശി സംവിധാനം ചെയ്ത തമിഴ്, തെലുങ്ക് ദ്വിഭാഷാ ചിത്രം 'വാരിസ്' ജനുവരി 11 ന് തിയറ്ററുകളില്‍ എത്തി. ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ 210 കോടി രൂപ ബോക്സ് ഓഫീസ് കളക്ഷന്‍ നേടി.


ചിത്രത്തിന്റെ ഒ.ടി.ടി അവകാശവും സാറ്റലൈറ്റ് അവകാശവും ഒരു ദേശീയ ഒ.ടി.ടി പ്ലാറ്റ്ഫോമിനും ഒരു പ്രാദേശിക ടിവി സാറ്റലൈറ്റ് ചാനലിനും വിറ്റു. ചിത്രം ടിവി ചാനലില്‍ ഏപ്രില്‍ 14ന് പ്രദര്‍ശിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

'വാരിസ്'പ്രദര്‍ശനം എട്ടു ദിവസങ്ങള്‍ പിന്നിട്ടു. ഈ മാസം അവസാനത്തോടെ 250 കോടി രൂപ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടും എന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :