തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി സ്വന്തമാക്കി വാരിസ്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 19 ജനുവരി 2023 (12:14 IST)
റിലീസ് ചെയ്ത ഒരാഴ്ച പിന്നിട്ടിട്ടും വിജയ്യുടെ വാരിസ് കുതിപ്പ് തുടരുകയാണ്. ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കി എന്നതാണ് പുതിയ വിവരം.

8 ദിവസം കൊണ്ട് വാരിസ് 228 കോടി രൂപ നേടി. തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി നേടുന്ന വിജയുടെ ആറാമത്തെ സിനിമ കൂടിയാണിത്.ചിത്രത്തിന്റെ ആഭ്യന്തര കളക്ഷന്‍ 150 കോടി രൂപയാണ്.

യുഎസ്എയില്‍, വിജയ് ചിത്രം 1.5 മില്യണ്‍ ഡോളറിലധികം നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :