അഞ്ചു ദിവസമായി മകളുമായി സംസാരിച്ചിട്ട്,ആഹാരം വിളമ്പി തരുന്ന ചേട്ടന്റെ ജീവിത കഥ മനസിനെ വല്ലാതെ വേദനിപ്പിച്ചെന്ന് നടന്‍ വിവേക് ഗോപന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജനുവരി 2022 (16:54 IST)

ഞങ്ങള്‍ക്ക് ആഹാരം വിളമ്പി തരുന്ന ഒരു ചേട്ടനെ പതിവിനേക്കാള്‍ കൂടുതല്‍ പരിജയപ്പെട്ടു. എപ്പോഴും ചിരിച്ച മുഖത്തോടെ ഇടപെടുന്ന ചേട്ടനോട് വെറുതേവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ചേട്ടന്റെ ജീവിത കഥ മനസിനെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് നടന്‍ വിവേക് ഗോപന്‍ പറയുന്നത്.

വിവേക് ഗോപന്റെ വാക്കുകളിലേക്ക്

ഇപ്പോ വര്‍ക്ക് തുടങ്ങി 5 ദിവസമായി. ഞങ്ങള്‍ക്ക് ആഹാരം വിളമ്പി തരുന്ന ഒരു ചേട്ടനെ പതിവിനേക്കാള്‍ കൂടുതല്‍ പരിജയപ്പെട്ടു. എപ്പോഴും ചിരിച്ച മുഖത്തോടെ ഇടപെടുന്ന ചേട്ടനോട് വെറുതേവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ ചേട്ടന്റെ ജീവിത കഥ മനസിനെ വല്ലാതെ വേദനിപ്പിച്ചു.ചെറുപ്പകാലം മുതലേ കഷ്ടകാലങ്ങളുടെ തുടക്കം' കൂലിപ്പണിയെടുത്ത് ജീവിച്ച ചേട്ടന്റെ വിവാഹമൊക്കെ കഴിഞ്ഞു.

ഒരു പെണ്‍കുട്ടി ജനിച്ചു. വളരെ സന്തോഷവാനായി കുടുംബം നോക്കിയിരുന്ന ചേട്ടന്റെ കുഞ്ഞിന് ഒന്നര വയസ് പ്രായം .കുഞ്ഞിന് മുലകൊടുത്തു കൊണ്ടിരിക്കുന്ന സമയത്ത് കുഞ്ഞിന്റെ അമ്മയ്ക്ക് പെട്ടന്ന് ഒരു വയര്‍വേദന യുണ്ടാവുന്നു. ഹോസ്പിറ്റലിലെത്തി പ്രാഥമിക ചികില്‍സക്കിടയില്‍ ആ അമ്മ മരണപ്പെടുന്നു. ജീവതത്തിലെ ഉണ്ടായിരുന്ന സന്തോഷങ്ങള്‍ നഷ്ടപ്പെട്ട ചേട്ടന്‍ കുഞ്ഞിനെ വളര്‍ത്തി.കൂലി പണിക്കു പോകുമ്പോള്‍ പോലും കുഞ്ഞി കൂടി കൊണ്ടുപോയി - അച്ഛന്‍ ജോലി ചെയ്ത സ്ഥലങ്ങള്‍ എല്ലായിടത്തും സങ്കടവും കളിയും ചിരിയുമൊക്കെയായി ജീവിതം. മുന്നോട്ടു പോയി.

മറ്റാരും സഹായത്തിനില്ലാത്ത അവസ്ഥയാണ് കാരണം. ചേട്ടന്റെ മാതാപിതാക്കള്‍ സുഖമില്ലാത്തവരുമാണ്. കുട്ടിയെ പഠിപ്പിച്ചു - കുട്ടിക്ക് ഏകദേശം 15 വയസുള്ളപ്പോള്‍ ചേട്ടന് ആദ്യത്തെ ഹാര്‍ട്ട് അറ്റാക്ക് വരുന്നു.ഭാര്യ മരിച്ചതില്‍ പിന്നെ മറ്റൊരുവിവാഹത്തെ പറ്റിയൊന്നും ചിന്തിച്ചിട്ടുപോലുമില്ല. സ്വന്തം മകള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു എന്തെങ്കിലും പറ്റി താന്‍ മരിച്ചു പോകും എന്ന ഭയത്തില്‍ മകള്‍ക്ക് 18 വയസ് തികഞ്ഞപ്പോള്‍ തന്നെ വിവാഹം നടത്തി കൊടുത്തു. ആ മകള്‍ സന്തോഷമായി ജീ വിക്കുന്നു. പക്ഷേ ചേട്ടന്റെ കഷ്ട്ടപാടുകള്‍ മാറിയിട്ടില്ല.

ചേട്ടന്റെ അമ്മയും അച്ഛനും കിടപ്പു രോഗികളാണ്.ഇവിടെ ജോലി കഴിഞ്ഞ് രാത്രി വീട്ടില്‍ പോയിട്ട് വേണം അവര്‍ക്ക് വേണ്ടി എന്തങ്കിലും ചെയ്യാനും സഹായിക്കാനും .രാവിലെ6 മണി മുതല്‍ രാത്രി 10 മണി വരെ ജോലിസ്ഥലം പിന്നെ രാത്രി വീട്ടിലെ കാര്യകള്‍ - ഓരോ ജീവിതങ്ങള്‍. ഇന്ന് എന്റെ ഫോണ്‍ ഒന്നു ചാര്‍ജ് ചെയ്ത് തരാമോന്ന് ചോദിച്ചു. ഒരു മാസത്തേക്ക് ചാര്‍ജ് ചെയ്തു കൊടുത്തു - അപ്പോള്‍ തന്നെ മകളെ വിളിച്ചു സംസാരിക്കുന്നതു കണ്ടു.

പെട്ടന്ന് ചേട്ടന്‍ കരയുന്നത് കണ്ടു. എന്തു പറ്റി എന്നു ചോദിച്ചപ്പോള്‍ വിതുമ്പി കരഞ്ഞുകൊണ്ട് ചേട്ടന്‍ പറഞ്ഞു എല്ലാ ദിവസവും വിളിക്കുന്ന ഞാന്‍ അഞ്ചു ദിവസമായി ഞാനെന്റെ മകളുമായി സംസാരിച്ചിട്ട് - ഫോണില്‍ കാശിടാന്‍ പറ്റാത്തതു കൊണ്ട് -ഇതൊക്കെ ചിലപ്പോള്‍ തമാശയായും വായിച്ചും കളയാം.പക്ഷേ. ആ അച്ഛന്‍ മകളെ എന്തുമാത്രം സ്‌നേഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :