ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാന്‍' എങ്ങനെയുണ്ട് ? സിനിമ കണ്ടവര്‍ പറയുന്നു, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 15 ജനുവരി 2022 (10:04 IST)

മേപ്പടിയാന്‍ വന്‍വിജയമായെന്ന് നിര്‍മ്മാതാവും നടനുമായ ഉണ്ണിമുകുന്ദന്‍. സിനിമയുടെ വിജയം ആഘോഷമാക്കാന്‍ തന്നെയാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. കഴിഞ്ഞദിവസം പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.
ഒരു കുഞ്ഞ് വര്‍ക്ക് ഷോപ്പും വിവാഹത്തിലേക്ക് എത്തിനില്‍ക്കുന്ന പ്രണയവും കുടുംബവും ഒക്കെയായി സന്തോഷത്തോടെയാണ് ജയകൃഷ്ണന്റെ ജീവിതം മുന്നോട്ട് പോകുന്നത്.തടസ്സങ്ങള്‍ ഒന്നുമില്ലാതെ ശാന്തമായി ഒഴുകുന്ന ഒരു നദി പോലെ മുന്നോട്ടുപോകുന്ന ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് അവന്‍ പോലുമറിയാതെ പ്രശ്‌നങ്ങള്‍ കടന്നു വരുന്നു.കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുമ്പോള്‍ ഒരു സാധാരണക്കാരന്‍ ചെയ്യുന്നതെല്ലാം ജയകൃഷ്ണനും ചെയ്യുന്നു.

നാട്ടുകാരനും പരിചയക്കാരനുമായ ഒരാള്‍ ജയകൃഷ്ണനെ ഒരു കുഴിയില്‍ ചാടിക്കുകയും അതില്‍നിന്ന് തിരിച്ചുകയറാന്‍ ജയകൃഷ്ണന്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമ പറയുന്നത്. ചിലപ്പോള്‍ നമ്മളില്‍ പലരും അനുഭവിച്ചതും ഇനി വരാന്‍ സാധ്യതയുള്ളതുമായ പ്രശ്‌നങ്ങളിലൂടെയാണ് ജയകൃഷ്ണനും കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ സിനിമയെ നമുക്ക് ഒപ്പം കൊണ്ടുപോകാന്‍ പറ്റും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :