അനുബന്ധ വാര്‍ത്തകള്‍
- നാല് വരി പാടാന്‍ വിനീതിന് പറ്റുന്നില്ല, അരമണിക്കൂര്‍ കൊണ്ട് പാട്ട് മുഴുവന്‍ പാടി ചിത്ര സ്ഥലംവിട്ടു; വിനീത് ശ്രീനിവാസന്‍ വിഷമത്തിലായി
- നായകനായി പ്രണവ് മോഹന്‍ലാല്‍, 'ഹൃദയം' തിയേറ്ററുകളില്‍ തന്നെയെന്ന് വിനീത് ശ്രീനിവാസന്‍
- വിനീത് ശ്രീനിവാസനുമൊത്ത് ഒമര്‍ ലുലുവിന്റെ അഞ്ചാമത്തെ ആല്‍ബം, 'മനസ്സിന്റെ ഉള്ളില്‍' ശ്രദ്ധ നേടുന്നു
- വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അയച്ച ഫോട്ടോ പങ്കുവച്ച് ഒമര്‍ ലുലു; 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചത്
- നൊസ്റ്റാള്‍ജിയെ സ്നേഹിക്കുന്നവര്‍ക്കായി, ഹൃദയത്തിലെ 15 പാട്ടുകളും ഓഡിയോ കാസറ്റായി പ്രേക്ഷകരിലേക്ക്, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍
മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും മക്കള്‍, വിനീതിന്റെ പാട്ടിന് ഗിറ്റാര്‍ വായിച്ച് പ്രണവ്, വീഡിയോ
വിനീത് ശ്രീനിവാസന്‍-പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന പുതിയ ചിത്രമാണ് ഹൃദയം. സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. ഹൃദയത്തിന്റെ സംവിധായകനും നായകനും ഒരുമിച്ചുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. പ്രണവ് മോഹന്‍ലാലുമൊത്തുള്ള ജാമിങ് സെഷന്റെ വീഡിയോയാണ് വിനീത് തന്നെയാണ് പങ്കു വെച്ചതും.
റോക്ക് ഓണ്‍ എന്ന ചിത്രത്തിലെ 'പിച്ച്‌ലെ സാത് ദിനോം മേം' എന്ന പാട്ട് വിനീത് പാടുമ്പോള്‍ ഒപ്പം ഗിറ്റാര്‍ വായിക്കുന്ന പ്രണവിനെയും വീഡിയോയില്‍ കാണാം.
പ്രണവിനെപ്പം കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വിനീത് ശ്രീനിവാസന്‍ ഒടുവിലായി സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി 5 വര്‍ഷങ്ങള്‍ പിന്നിട്ടാണ് അദ്ദേഹം പുതിയ ചിത്രവുമായി എത്തുന്നത്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്.