വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അയച്ച ഫോട്ടോ പങ്കുവച്ച് ഒമര്‍ ലുലു; 11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചത്

രേണുക വേണു| Last Modified വെള്ളി, 16 ജൂലൈ 2021 (16:48 IST)

ഹാപ്പി വെഡിങ്ങിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന സംവിധായകനാണ് ഒമര്‍ ലുലു. ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ സിനിമകള്‍ പിന്നീട് ഒമര്‍ സംവിധാനം ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഒമറിന്റെ മനസില്‍ സിനിമയുണ്ടായിരുന്നു. 11 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഒമര്‍ ആഗ്രഹിച്ചിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബിലേക്ക് പുതുമുഖങ്ങളെ കണ്ടെത്താന്‍ അന്ന് ഓഡിഷന്‍ നടത്തിയിരുന്നു. അഭിനയമോഹമുള്ള ഒമര്‍ അന്ന് ഓഡിഷന് പങ്കെടുക്കാന്‍ ഒരു ഫോട്ടോയും അയച്ചു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് പുറത്തിറങ്ങിയിട്ട് 11-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഓഡിഷനില്‍ പങ്കെടുക്കാന്‍ അയച്ച ഫൊട്ടോ പങ്കുവച്ചിരിക്കുകയാണ് ഒമര്‍ ലുലു. പുതുമുഖങ്ങളെ തേടുന്നു എന്ന് പത്രത്തില്‍ വാര്‍ത്ത കണ്ടാണ് താന്‍ ഫോട്ടോ അയച്ചതെന്നും ഒമര്‍ ലുലു പറയുന്നു.


വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ്. നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദിലീപ് ആയിരുന്നു നിര്‍മാണം. പുതുമുഖങ്ങളെ അണിനിരത്തിയുള്ള വിനീതിന്റെ പരീക്ഷണം തിയറ്ററില്‍ വിജയംകണ്ടു. പിന്നീട് മിനിസ്‌ക്രീനിലും മലര്‍വാടി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :