നൊസ്റ്റാള്‍ജിയെ സ്‌നേഹിക്കുന്നവര്‍ക്കായി, ഹൃദയത്തിലെ 15 പാട്ടുകളും ഓഡിയോ കാസറ്റായി പ്രേക്ഷകരിലേക്ക്, പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂലൈ 2021 (14:41 IST)

പതിനഞ്ചോളം ഗാനങ്ങളുള്ള വിനീത് ശ്രീനിവാസന്‍ ചിത്രമാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയുടെ പുതിയ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് വിനീത്.ഹൃദയത്തിലെ പാട്ടുകള്‍ ഓഡിയോ കാസറ്റ് രൂപത്തിലും പ്രേക്ഷകരിലേക്കെത്തുമെന്ന് അദ്ദേഹം അറിയിച്ചു.

'ടേപ്പ് റെക്കോര്‍ഡറും വാക്മാനുമൊക്കെ പൊന്നു പോലെ സൂക്ഷിച്ച്, പഴയ ഓഡിയോ കാസ്സറ്റ് പ്ലേ ചെയ്തു പാട്ടു കേള്‍ക്കുന്നവര്‍ ഇപ്പോഴും ഇവിടെ ഉണ്ട്. ഇത് കേവലം നൊസ്റ്റാള്‍ജിയയല്ല. എല്ലാം ഡിജിറ്റലിലേക്കു മാറുന്ന ഈ കാലത്ത് നമ്മുടെ ഹൃദയത്തില്‍ തൊടാനുള്ള ഒരു ക്വാളിറ്റി analog-ന് ഉണ്ട് എന്ന് അനുഭവിച്ചറിഞ്ഞവരാണിവര്‍. ഇത് ഇവര്‍ക്കുള്ള ഞങ്ങളുടെ സ്നേഹസമ്മാനമാണ്.'- വിനീത് ശ്രീനിവാസന്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :