1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vinayakan about Mammootty

പുറത്തുള്ള ആളുകള്‍ പറയുന്നത് പോലെയല്ല; മമ്മൂട്ടിയെ കുറിച്ച് വിനായകന്‍

ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനായകന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്

Vinayakan about Mammootty
മമ്മൂട്ടിയും വിനായകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കളങ്കാവല്‍' ഡിസംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തുകയാണ്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ ഴോണറില്‍ ഉള്‍പ്പെടുന്നതാണ്. മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിങ് അനുഭവം വളരെ മികച്ചതായിരുന്നെന്ന് സിനിമയുടെ പ്രചാരണ പരിപാടികളുടെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞു. 
 
' മമ്മൂട്ടി സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ വളരെ ഈസിയാണ്. പുറത്തുള്ള ആളുകള്‍ പറയുന്നതുപോലെയല്ല. വളരെ ഈസിയാണ് കാര്യങ്ങള്‍. സൂപ്പര്‍ സീനിയറാണ് അദ്ദേഹം. എന്നെ ഈ കഥാപാത്രത്തിലേക്ക് നിര്‍ദേശിച്ചത് അദ്ദേഹമാണെന്നു കേട്ടു. മമ്മൂട്ടി സാറിനു നന്ദി. ഡയലോഗ് ഏരിയയില്‍ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഈ മേഖലയില്‍ അദ്ദേഹം വന്നതിനു ശേഷമുള്ള ഇടപെടലുകള്‍ എനിക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്,' വിനായകന്‍ പറഞ്ഞു. 
ക്രൈം ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിനായകന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയുടേത് വില്ലന്‍ വേഷമാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
About Writer
രേണുക വേണു
അടുത്ത ലേഖനം
തിയേറ്റർ റിലീസിന് മുൻപെ ഒടിടി ഡീലായി, കളങ്കാവൽ എത്തുക ഈ ഒടിടി പ്ലാറ്റ്ഫോമിൽ