അനുബന്ധ വാര്‍ത്തകള്‍
- Kalamkaval: 'അയാള്‍ എല്ലാം കാണുന്നുണ്ട്'; സ്ത്രീ കഥാപാത്രത്തിന്റെ കണ്ണില്‍ തുറന്നിട്ടിരിക്കുന്ന വാതില്‍, നില്‍ക്കുന്നത് മമ്മൂട്ടി !
- Kalamkaval: ആ പെണ്ണുങ്ങള് ഗോവണി കയറുന്നത് അയാളുടെ വലയിലേക്ക്; ഉള്ളടക്കത്തെ കുറിച്ച് സൂചന നല്കി കളങ്കാവല്‍ പോസ്റ്റര്‍
- Kalamkaaval Release Date: വില്ലൻ വരാർ...!; മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് തീയതി പ്രഖ്യാപിച്ചു
- Kalamkaval Release: മമ്മൂട്ടി തിയറ്ററുകളിലേക്ക്; കളങ്കാവല്‍ സെന്‍സറിങ് പൂര്‍ത്തിയായി
- Mammootty: കളങ്കാവല്‍ റിലീസ് നവംബറില്‍; ഹൈദരബാദിലെ ഷൂട്ടിങ്ങിനു ശേഷം മമ്മൂട്ടി യുകെയില്‍ പോകും
Kalamkaval Trailer: പ്രേക്ഷകര്‍ കാത്തിരിക്കുന്ന കളങ്കാവല്‍ ട്രെയ്ലര് ഉടന്‍
ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു
Kalamkaval Trailer: മമ്മൂട്ടി, വിനായകന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' ട്രെയ്ലര് ഇന്ന്. വൈകിട്ട് ആറിനു മമ്മൂട്ടി കമ്പനിയുടെയും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും സമൂഹമാധ്യമ പേജുകള്‍ വഴി ട്രെയ്ലര് പുറത്തുവിടും. നവംബര്‍ 27 നാണ് കളങ്കാവല്‍ വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുക.
ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് കളങ്കാവലില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.