Kalamkaval Trailer: മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' ട്രെയ്‌ലര്‍ റിലീസ് ചെയ്തു. രണ്ട് മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഒരുപാട് സസ്‌പെന്‍സുകള്‍ നിറഞ്ഞതാണ്. വിനായകനെയാണ് ട്രെയ്‌ലറില്‍ കൂടുതല്‍ പ്രസന്റ് ചെയ്തിരിക്കുന്നത്.
' ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോ ആണെന്ന് അറിയാമോ,' എന്ന മമ്മൂട്ടിയുടെ ഡയലോഗ് ട്രെയ്‌ലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിഗരറ്റ് വലിക്കുന്ന മമ്മൂട്ടിയുടെ ഒരു ഷാഡോ മാത്രമാണ് ട്രെയ്‌ലറില്‍ കാണിച്ചിരിക്കുന്നത്. ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്.
ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് കളങ്കാവലില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.