Kalamkaval Release Postponed: റിലീസിനു ഏഴ് ദിവസം മുന്‍പേ നിരാശപ്പെടുത്തുന്ന വാര്‍ത്തയുമായി മമ്മൂട്ടി കമ്പനി; 'കളങ്കാവല്‍' വൈകും

ഡിസംബര്‍ ആദ്യ വാരമായിരിക്കും കളങ്കാവല്‍ റിലീസ് ചെയ്യുക

രേണുക വേണു| Last Modified വെള്ളി, 21 നവം‌ബര്‍ 2025 (09:30 IST)

Kalamkaval: മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന 'കളങ്കാവല്‍' റിലീസ് നീട്ടി. നവംബര്‍ 27 നു വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീട്ടിയതായി നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനി അറിയിച്ചു.

ഡിസംബര്‍ ആദ്യ വാരമായിരിക്കും കളങ്കാവല്‍ റിലീസ് ചെയ്യുക. നവംബര്‍ 27 നു ഒരാഴ്ച മാത്രം ശേഷിക്കെയാണ് റിലീസ് നീട്ടിയതായുള്ള പ്രഖ്യാപനം. ഏതാണ്ട് എട്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഒരു മമ്മൂട്ടി ചിത്രം തിയറ്ററുകളിലെത്തുന്നതിന്റെ ത്രില്ലിലായിരുന്നു ആരാധകര്‍. അതിനിടയിലാണ് റിലീസ് നീട്ടിയതായുള്ള പ്രഖ്യാപനം.
ദക്ഷിണേന്ത്യയില്‍ വലിയ കോലിളക്കം സൃഷ്ടിച്ച കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് സിനിമയുടെ ഉള്ളടക്കമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സയനൈഡ് നല്‍കിയ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ ആളാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍. ഈ കഥാപാത്രത്തെയാണ് കളങ്കാവലില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മമ്മൂട്ടി കമ്പനി നിര്‍മിച്ചിരിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :