കെ ആര്‍ അനൂപ്|
Last Modified ശനി, 22 ജൂണ്‍ 2024 (17:42 IST)
ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത 'ഉള്ളൊഴുക്ക്' ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. ചെറിയ ബജറ്റില്‍ ഒരുക്കിയ സിനിമ വലിയ വിജയമായി മാറിക്കഴിഞ്ഞു.ഉര്‍വശി, പാര്‍വതി തിരുവോത്ത് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ സിനിമയുടെ ആദ്യദിന കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് 31 ലക്ഷം രൂപ സ്വന്തമാക്കിയ ചിത്രം ആകെ 35 ലക്ഷത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടി.
'കറി&സയനൈഡ്' എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററി ഒരുക്കിയ ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്.
അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആര്‍എസ്വിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ റോണി സ്‌ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.