1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Vikram says shankar should do second part of Anniyan

റീമേക്കിൽ താത്പര്യമില്ല, അന്യൻ തന്നെ വെച്ച് രണ്ടാം ഭാഗം ചെയ്യാമായിരുന്നുവെന്ന് വിക്രം

Vikram
തമിഴകത്തെ എക്കാലത്തെയും വമ്പന്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് ചിയാന്‍ വിക്രമിന്റെ ശങ്കര്‍ ചിത്രമായ അന്യന്‍. ശങ്കറിന്റെയും വിക്രമിന്റെയും കരിയറിലെ ബെഞ്ച് മാര്‍ക് സിനിമയായ അന്യന്‍ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയായിരുന്നു. തെന്നിന്ത്യയാകെ തരംഗം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്നെങ്കിലും അത്തരത്തിലുള്ള ഒന്നും തന്നെ അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.
 
അന്യന്‍ സിനിമയുടെ ഹിന്ദി റിമേയ്ക്ക് രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്നതായി നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. ഇതിനെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായാണ് സിനിമയ്ക്ക് രണ്ടാം ഭാഗം ചെയ്താല്‍ കൊള്ളമെന്നുണ്ടെന്ന് വിക്രം വ്യക്തമാക്കിയത്. തങ്കലാന്‍ സിനിമയുടെ പ്രമോഷനിടെയായിരുന്നു വിക്രമിന്റെ പ്രതികരണം.
അടുത്ത ലേഖനം
ചെന്നൈ സൂപ്പർ കിംഗ്സിനെ പുകഴ്ത്തിയത് തമിഴ്‌നാട്ടിന് പുറത്തുള്ളവർക്ക് ദഹിച്ചില്ല, ഗോട്ട് നെഗറ്റീവ് റിവ്യൂകളുടെ കാരണം പറഞ്ഞ് വെങ്കട് പ്രഭു