അഭിറാം മനോഹർ|
Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (18:21 IST)
തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളായ മങ്കാത്ത, മാനാട് മുതലായ സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വെങ്കട് പ്രഭു. പുതുമയാര്‍ന്ന കഥാപശ്ചാത്തലങ്ങളും നായകകഥാപാത്രങ്ങളും ത്രില്ലര്‍ സിനിമകളും സമ്മാനിച്ച വെങ്കട് പ്രഭു പക്ഷേ നടിപ്പിന്‍ നായകന്‍ സൂര്യയുമായി ഒന്നിച്ചപ്പോള്‍ സിനിമ പരാജയമായി മാറിയിരുന്നു. ഇപ്പോഴിതാ സൂര്യ സിനിമയായ മാസ് പരാജയമാകാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകന്‍.
തന്റെ ഏറ്റവും പുതിയ സിനിമയായ വിജയ് ചിത്രം ഗോട്ടിന്റെ പ്രമോഷന്‍ പരിപാടികളുടെ ഭാഗമായുണ്ടായ അഭിമുഖത്തിലാണ് മാസ് എന്ന സിനിമയുടെ പരാജയകാരണം വെങ്കട് പ്രഭു വ്യക്തമാക്കിയത്. മങ്കാത്തയ്ക്ക് ശേഷം ചെയ്യുന്ന മാസ് എന്ന സിനിമ ഒരു സിമ്പിള്‍ സിനിമയായി ചെയ്യാനാണ് താന്‍ ഉദ്ദേശിച്ചിരുന്നതെന്ന് വെങ്കട് പ്രഭു പറയുന്നു. ഒരു യുവാവിന് ആക്‌സിഡന്റ് പറ്റുന്നതും അതിന് ശേഷം ലഭിക്കുന്ന സിക്‌സ്ത് സെന്‍സ് രസകരമായി അവതരിപ്പിക്കാനായിരുന്നു പ്ലാന്‍.
എന്നാല്‍ മങ്കാത്ത പോലെ ഒരു സിനിമ ചെയ്തതുകൊണ്ട് ആക്ഷന്‍ എലമെന്റുകള്‍ വേണമെന്നും ആക്ഷന്‍ സിനിമയാകണമെന്നും സിനിമയുടെ സ്‌കെയില്‍ വലുതാക്കണമെന്നുമെല്ലാം ആവശ്യപ്പെട്ടത് സൂര്യയാണ്. ഇതോടെ കഥയില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തേണ്ടി വന്നെന്നും വെങ്കട് പ്രഭു പറഞ്ഞു. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് വെങ്കട് പ്രഭു ഇങ്ങനെ പറഞ്ഞത്.