രേണുക വേണു|
Last Modified തിങ്കള്‍, 2 മാര്‍ച്ച് 2026 (10:05 IST)
തമിഴ് സൂപ്പർ സ്റ്റാർ ധനുഷിനെ കണ്ടുമുട്ടിയതിന്റെ അനുഭവം പങ്കുവെച്ച് എക്കോ സിനിമയുടെ സംവിധായകൻ ദിൻജിത്. കണ്ടുമുട്ടലിൽ എക്കോ, കിഷ്‌കിന്ധാ കാണ്ഡം തുടങ്ങിയ സിനിമകളെ താരം അഭിനന്ദിച്ചു എന്ന് ദിൻജിത് കുറിച്ചു. മ്ലാത്തിച്ചേട്ടത്തിയുടെ അഭിനയത്തെ അഭിനന്ദിച്ച താരം ആ വേഷം കൈകാര്യം ചെയ്ത നടിയെ എങ്ങനെ ഈ സിനിമയിലേക്കെത്തിച്ചു എന്ന് ചോദിച്ചുവെന്നും കിഷ്‌കിന്ധ കാണ്ഡത്തിലെ വിജയരാഘവന്റെ പ്രകടനത്തെ താരം പ്രശംസിച്ചതായും ദിൻജിത് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'ഇന്നലെ ധനുഷ് സാറിനെ കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ഞങ്ങളുടെ കിഷ്‌കിന്ധാ കാണ്ഡം, എക്കോ എന്നീ ചിത്രങ്ങളെ അദ്ദേഹം അഭിനന്ദിച്ചു... മ്ലാത്തിച്ചേടത്തിയുടെ അഭിനയം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞു. ആ വേഷം കൈകാര്യം ചെയ്ത നടി ബിയാന മോമിന്‍ എങ്ങനെ ഈ സിനിമയിലേക്കെത്തിച്ചെന്ന് അദ്ദേഹം എന്നോട് ചോദിക്കുകയുണ്ടായി. കൂടാതെ കിഷ്‌കിന്ധ കാണ്ഡത്തിലെ വിജയരാഘവന്റെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു. സന്ദീപിനും വിജയരാഘവേട്ടനുമുള്ള അദ്ദേഹത്തിന്റെ ആശംസകള്‍ അറിയിക്കാന്‍ എന്നോട് പറയുകയും ചെയ്തു ദിന്‍ജിത്ത് കുറിച്ചു.
സിനിമ പുറത്തിറങ്ങിയതിനു പിന്നാലെ മുൻപും ധനുഷ് ചിത്രത്തിന് അഭിനന്ദനവുമായി എത്തിയിരുന്നു. എക്കോ സിനിമ ഒരു മാസ്റ്റര്‍പീസ് ആണെന്നും നടി ബിയാന മോമിന്‍ വലിയ അംഗീകാരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നുണ്ടെന്നുമായിരുന്നു താരം എക്സിൽ കുറിച്ചത്.
ബിയാന മോമിന് പുറമെ സന്ദീപ് പ്രദീപ്, സൗരഭ് സച്ച്‌ദേവ, വിനീത്, നരേന്‍ തുടങ്ങിയവരൊക്കെയായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.