അനുബന്ധ വാര്‍ത്തകള്‍
- 12 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജിനൊപ്പം വിജയ്, 'ദളപതി 66' ഒരുങ്ങുന്നു
- 'കാവലായിരിക്കും സിനിമ പ്രേമികള്‍ക്കും സിനിമ ശാലകള്‍ക്കും',വീണ്ടും തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം റിലീസ് പ്രഖ്യാപിച്ച സൂപ്പര്‍സ്റ്റാര്‍ ചിത്രം
- മമ്മൂട്ടി മലയാള സിനിമയ്ക്ക് നല്കിയ സമ്മാനം, അനുഭവ സമ്പത്തുമായി റത്തീന, പുഴു ഒരുങ്ങുന്നു
- ബോളിവുഡില്‍ അഭിനയിക്കാന്‍ അല്ല, ആദ്യമായി സിനിമ നിര്‍മ്മിക്കാന്‍ പൃഥ്വിരാജ്
- 3 മാസം കൊണ്ട് 28 കിലോ ശരീരഭാരം കുറച്ച് ഉണ്ണിമുകുന്ദന്, വീഡിയോ
വീടില്ലാത്ത സിനിമ തൊഴിലാളികള്‍ക്ക് ഒരു കോടി നല്‍കി വിജയ് സേതുപതി
തന്റെ ഒപ്പം സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി വിജയ് സേതുപതി ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യാറുണ്ട്. വീടെന്ന സ്വപ്നം കാണുന്ന വീടില്ലാത്ത സിനിമ തൊഴിലാളികള്‍ക്ക് ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒരു തുക കൈമാറിയിരിക്കുകയാണ് നടന്‍.തമിഴ് സിനിമ തൊഴിലാളി സംഘടനയായ സൗത്ത് ഇന്ത്യ ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഒരുകോടി രൂപയാണ് വിജയ് സേതുപതി നല്‍കിയത്.
നടന് പരസ്യ വരുമാനത്തില്‍ നിന്നും ലഭിച്ച തുക ആണിത്. തന്നാല്‍ കഴിയാവുന്ന സഹായം ഇനിയും ഉണ്ടാകും എന്നും വിജയ് സേതുപതി സംഘടനയോട് പറഞ്ഞു.
കൊവിഡ് കാലത്ത് ഷൂട്ടിംഗ് ഇല്ലാതായതോടെ ദുരിതത്തിലായ സിനിമ തൊഴിലാളികള്‍ക്ക് നേരത്തെയും സഹായങ്ങള്‍ നല്‍കി താരങ്ങള്‍ എത്തിയിരുന്നു. പതിയെ സിനിമാ മേഖല കരകയറുന്ന സമയത്തും സഹായങ്ങള്‍ തുടരുകയാണ് വിജയ് സേതുപതി.