'ദളപതി 65' കോമഡി-എന്റര്‍ടെയ്‌നര്‍, ഫസ്റ്റ് ലുക്കിനൊപ്പം ടൈറ്റിലും ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (09:02 IST)

വിജയുടെ ആരാധകര്‍ ആവേശത്തിലാണ്. 'ദളപതി 65'ലെ ഫസ്റ്റ് ലുക്ക് കാണാനുള്ള ത്രില്ലിലാണ് ഓരോരുത്തരും. നിര്‍മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ച പോലെ ഇന്ന് വൈകുന്നേരം (ജൂണ്‍ 21) ആറുമണിക്ക് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരും. പ്രഖ്യാപിച്ചതു മുതല്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും പുറത്ത് വന്നിട്ടുണ്ടായിരുന്നില്ല. വിജയുടെ മുഖം കാണാത്ത തരത്തില്‍ ഒരു ലൊക്കേഷന്‍ ചിത്രം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റില്‍ ടൈറ്റില്‍ കൂടി ഉള്‍പ്പെടുത്തുമോ എന്ന ചോദ്യമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

ദളപതി 65ന്റെ ചിത്രീകരണം ഏപ്രില്‍ ആദ്യവാരം ആണ് ആരംഭിച്ചത്. ടൈറ്റില്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്തായാലും അതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും നടി അപര്‍ണ ദാസും സിനിമയിലുണ്ട്.ചിത്രം ഒരു ഫണ്‍-എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് വിവരം.പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :