നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ജൂണ്‍ 2021 (14:42 IST)

നടന്‍ അര്‍ജുന്‍ നന്ദകുമാര്‍ വിവാഹിതനായി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരുന്നു വിവാഹം. ദിവ്യ പിള്ളയാണ് വധു. ഇരുവരുടെയും വീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കാസിനോവയിലൂടെയാണ് അര്‍ജുന്‍ സിനിമയിലെത്തിയത്.ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന സിനിമയിലെ വില്ലന്‍ വേഷം നടനെ ശ്രദ്ധേയനാക്കി മാറ്റി.

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായി കാത്തിരിക്കുകയാണ് അര്‍ജുന്‍ നന്ദകുമാര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :