1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kaviyoor Ponnamma Passed away

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

Kaviyoor Ponnamma
നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആറുപതിറ്റാണ്ടുകാലം മലയാള സിനിമയില്‍ നിറസാനിധ്യമായിരുന്നു. അമ്മവേഷങ്ങളില്‍ പൊന്നമ്മയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു നടി ഇല്ലെന്നുതന്നെ പറയാം. എഴുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 
 
മികച്ച സഹനടിക്കുള്ള സംസ്ഥാനചലച്ചിത്ര അവാര്‍ഡ് നാലുതവണ ലഭിച്ചിട്ടുണ്ട്. 1945 സെപ്റ്റംബര്‍ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ എന്ന ഗ്രാമത്തിലാണ് ജനനം. സിനിമാ നിര്‍മാതാവായിരുന്ന മണിസ്വാമിയായിരുന്നു ഭര്‍ത്താവ്. അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂര്‍ രേണുക പൊന്നമ്മയുടെ സഹോദരിയാണ്ഏകമകള്‍ ബിന്ദു അമേരിക്കയിലാണ്.
അടുത്ത ലേഖനം
നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍