കത്രീന കൈഫിന്റെയും വിക്കി കൗശാലിന്റെയും വിവാഹനിശ്ചയം ഉടൻ? മറുപടിയുമായി താരം

അഭിറാം മനോഹർ| Last Modified ഞായര്‍, 17 ഒക്‌ടോബര്‍ 2021 (16:47 IST)
ബോളിവുഡിലെ തിരക്കുള്ള താരങ്ങളാണ് വിക്കി കൗശാലും കത്രീന കൈഫും. ഇവർ രണ്ട് പേരും തമ്മിൽ പ്രണയത്തിലാണ് എന്നതാണ് ഈയിടെ പുറത്തുവരുന്ന വാർത്തകൾ. ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നാണ് അഭ്യൂഹം. ഇപ്പോളിതാ വിഷയത്തിൽ പാപ്പരാസികൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിക്കി കൗശാൽ.

ഇ ടൈംസിന് നൽകിയ അഭിമുഖത്തിനിടെയാണ് താരം ചോദ്യത്തിന് മറുപടി നൽകിയത്. ആ വാർത്ത പ്രചരിപ്പിക്കുന്നത് നിങ്ങളുടെ സുഹൃത്തുക്കളാണ്. ശരിയായ സമയം വരു‌മ്പോൾ ഞാൻ എൻഗേജ്‌ഡ് ആകും. അതിന് സമയം വരണം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :