1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Varisu' box office collection day 7

200 കോടി ക്ലബ്ബില്‍ വാരിസ്, നേട്ടം ഏഴാം ദിവസത്തില്‍

Vijay starrer
200 കോടി ക്ലബ്ബില്‍ കയറുന്ന ആറാമത്തെ വിജയ് ചിത്രമായി മാറി വാരിസ്. പ്രദര്‍ശനത്തിനെത്തി ഏഴ് ദിവസങ്ങള്‍ കൊണ്ടാണ് നേട്ടം. ചിത്രം ബ്ലോക് ബസ്റ്റര്‍ ഹിറ്റിലേക്ക് കുതിക്കുന്നു.
 
ആദ്യത്തെ ഒരാഴ്ച പിന്നിടുമ്പോള്‍ 210 കോടി രൂപ നേടാന്‍ സിനിമയ്ക്കായി. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെലുങ്ക് പതിപ്പും പ്രദര്‍ശനത്തിന് എത്തിയതോടെ കുതിപ്പിന് വേഗം കൂടി. തെലുങ്ക് നാടുകളില്‍ നിന്ന് 200 കോടി വാരിസ് സ്വന്തമാക്കി. അഞ്ചുദിവസംകൊണ്ട് അഞ്ച് കോടി രൂപ ഹിന്ദി പതിപ്പും നേടി.
 
ആദ്യ അഞ്ച് ദിവസം കൊണ്ട് തന്നെ ഇന്ത്യന്‍ കളക്ഷന്‍ 100 കോടി കടന്നു. 65 കോടിയോളം തമിഴ്‌നാട്ടില്‍ നിന്നാണ്.ആന്ധ്ര പ്രദേശ്, തെലുങ്കാന, കര്‍ണാടകം, കേരളം, റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ആയി 35 കോടിയോളം വിജയ് ചിത്രം സ്വന്തമാക്കി.
 
 
 
 
 
 
അടുത്ത ലേഖനം
റിമയുടെയും ആഷിഖിന്റെയും പ്രണയം തീവ്രമാകുന്നത് 22 ഫീമെയില്‍ കോട്ടയം സിനിമയുടെ സെറ്റില്‍വെച്ച്; ഇരുവരും പരിചയപ്പെട്ടത് ഇങ്ങനെ