റിമയുടെയും ആഷിഖിന്റെയും പ്രണയം തീവ്രമാകുന്നത് 22 ഫീമെയില്‍ കോട്ടയം സിനിമയുടെ സെറ്റില്‍വെച്ച്; ഇരുവരും പരിചയപ്പെട്ടത് ഇങ്ങനെ

രേണുക വേണു| Last Modified ബുധന്‍, 18 ജനുവരി 2023 (11:55 IST)

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികളാണ് ആഷിഖ് അബുവും റിമ കല്ലിങ്കലും. സംവിധായകന്‍ എന്ന നിലയില്‍ ആഷിഖ് അബുവും അഭിനേത്രി എന്ന നിലയില്‍ റിമ കല്ലിങ്കലും തങ്ങളുടെ സ്വാധീന മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ്. ഇരുവരുടെയും പ്രണയവും വിവാഹവും പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു.


ഇരുവരും തമ്മില്‍ ആദ്യം നല്ല സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ ആഷിഖ് അബുവുമായി റിമ ചര്‍ച്ച ചെയ്യാറുണ്ട്. ഇത്തരം ചര്‍ച്ചകളിലൂടെയാണ് ഇരുവരുടെയും സൗഹൃദം ബലപ്പെട്ടത്. തന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങിന് ആഷിഖ് റിമയെ വിളിച്ചിരുന്നു. അക്കാലത്ത് ഇരുവരും ഒന്നിച്ച് ഒരു സംഗീതനിശയില്‍ പങ്കെടുത്തു. ഇതിനുശേഷമാണ് ഇരുവരും കൂടുതല്‍ അടുത്തതും പ്രണയത്തിലായതും. 2012 ല്‍ ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ റിമ കല്ലിങ്കല്‍ ആയിരുന്നു നടി. ഈ സിനിമ കഴിഞ്ഞതോടെ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായി. 2013 നവംബറിലാണ് ഇരുവരും വിവാഹിതരായത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :