'വാരിസ്' എപ്പോള്‍ 300 കോടി തൊടും ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ജനുവരി 2023 (15:06 IST)
വിജയ് നായകനായി എത്തിയ വാരിസ് 11 ദിവസങ്ങളിലെ പ്രദര്‍ശനം പൂര്‍ത്തിയാക്കി. 260 കോടി കടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സിനിമയുടെ വേള്‍ഡ് വൈഡ് ബോക്‌സ് ഓഫീസ് കളക്ഷന്‍ ആണിത്.

ഈ വാരം അവസാനത്തോടെ 300 കോടി ക്ലബ്ബില്‍ വാരിസ് എത്തുമെന്ന കണക്കുകൂട്ടലിലാണ് ട്രേഡ് അനലിസ്റ്റുകള്‍. അതേസമയം റിലീസ് ചെയ്ത 11 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ അജിത്തിന്റെ 'തുനിവ്' 200 കോടി ക്ലബ്ബില്‍ ഇടം നേടി.

ആമസോണ്‍ പ്രൈം വീഡിയോയില്‍ വാരിസ് സ്ട്രീമിംഗ് ആരംഭിക്കും.ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ഒടിടി റിലീസ് ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :