'ചേട്ടനും ചേച്ചിയ്‌ക്കൊപ്പം അനിയന്‍', മോഹന്‍ലാലിന് വിവാഹ വാര്‍ഷിക ആശംസകളുമിയി പൃഥ്വിരാജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ഏപ്രില്‍ 2021 (15:00 IST)

മോഹന്‍ലാലും ഭാര്യ സുചിത്രയും 33-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. 1988 ഏപ്രില്‍ 28 നാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. ആ കൂട്ടത്തില്‍ ശ്രദ്ധേയമാകുകയാണ് പൃഥ്വിരാജിന്റെ വിഷസ്.

'ചേട്ടനും ചേച്ചിയ്ക്കും ഹാപ്പി ആനിവേഴ്‌സറി'-പൃഥ്വിരാജ് കുറിച്ചു.

അതേസമയം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബാറോസ് ചിത്രീകരണത്തിലായിരുന്നു പൃഥ്വിരാജ്. നടനെ സംവിധാനം ചെയ്യുന്ന ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വൈകാതെ തന്നെ എമ്പുരാന്‍ തുടങ്ങും. ഈ വര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ ലൂസിഫറിന്റെ രണ്ടാം ഭാഗം തുടങ്ങാനാണ് സാധ്യത.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :