'തേന്‍മാവിന്‍ കൊമ്പത്ത് എന്ന ഒറ്റ സിനിമ മതി ആനന്ദ് സാര്‍ നിങ്ങളെ മറക്കാതിരിക്കാന്‍'; ആദരാഞ്ജലി അര്‍പ്പിച്ച് മലയാളം-തമിഴ് താരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (10:01 IST)

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദിന്റെ വേര്‍പാടിന്റെ ദുഃഖത്തിലാണ് സിനിമ ലോകം.മോഹന്‍ലാല്‍, പൃഥ്വിരാജ്, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, തമിഴ് താരങ്ങളായ ഐശ്വര്യ രാജേഷ്, ഭരത് തുടങ്ങിയവരും അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

'മുന്നില്‍ നിന്നും പോയി എന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും''-കെ വി ആനന്ദിനെ നിര്യാണത്തില്‍ അനുശോചിച്ച് മോഹന്‍ലാല്‍ കുറിച്ചത്.

'തേന്‍മാവിന്‍ കൊമ്പത്ത് എന്ന ഒറ്റ സിനിമ മതി ആനന്ദ് സാര്‍ നിങ്ങളെ മറക്കാതിരിക്കാന്‍ പ്രണാമം'- സംവിധായകന്‍ പ്രജേഷ് സെന്‍ എഴുതി.

വിശ്വസിക്കാനാകുന്നില്ല എന്നാണ് തമിഴ് നടി ഐശ്വര്യ രാജേഷ് സങ്കടത്തോടെ പറഞ്ഞത്.

ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് കെ വി ആനന്ദ് മരണപ്പെട്ടത്. 54 വയസ്സായിരുന്നു.

മിന്നാരം, ചന്ദ്രലേഖ, മുതല്‍വന്‍, ജോഷ്, നായക്, ബോയ്സ്, കാക്കി, ശിവാജി തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :