1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. PADMA..first song out today at 6.

അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രം,പദ്മയിലെ ആദ്യ ഗാനം

അനൂപ് മേനോന്‍
അനൂപ് മേനോന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് പദ്മ. സുരഭി ലക്ഷ്മിയാണ് നായിക. സിനിമയിലെ ആദ്യഗാനം ഇന്നെത്തും. വൈകുന്നേരം ആറ് മണിക്കാണ് പാട്ടിന്റെ റിലീസ്. 
 
അനൂപ് മേനോന്‍ പദ്മയില്‍ സൈക്യാട്രിസ്റ്റായി അഭിനയിക്കുന്നു.
രോഗികളുമായുള്ള അദ്ദേഹത്തിന്റെ ആശയവിനിമയത്തിലൂടെയാണ് കഥ വികസിക്കുന്നത്. റിലേഷന്‍ഷിപ്പ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കുമിത്. അനൂപ് മേനോനും സുരഭിയും ദമ്പതികളയാണ് വേഷമിടുന്നത്.നിനോയ് വര്‍ഗ്ഗീസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. സിയാന്‍ ശ്രീകാന്ത് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മഹാദേവന്‍ തമ്പി ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. 
അടുത്ത ലേഖനം
തലയോടൊപ്പം സ്‌ക്രീന്‍ പ്രെസ്സന്‍സ് പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യം:ദിനേശ് പ്രഭാകര്‍