അഭിറാം മനോഹർ|
Last Modified ഞായര്‍, 24 ഒക്‌ടോബര്‍ 2021 (12:54 IST)
ടൊവീനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടൊവീനോയുടെ കഥാപാത്രമെന്ന് സൂചിപ്പിക്കുന്ന ഒരു കളർഫുൾ കാരിക്കേച്ചര്‍ മാത്രമാണ് പോസ്റ്ററില്‍. ഫസ്റ്റ് ലുക്കിനൊപ്പം ഏറെ ആവേശത്തോടെയാണ് ടൊവീനോ ചിത്രത്തെക്കുറിച്ച് പറയുന്നത്.
ഇത്രയും ആവേശകരമായ ഒരു ചിത്രം ആദ്യമായാണ് ചെയ്യുന്നതെന്നും പ്രേക്ഷകര്‍ തിയറ്ററില്‍ കാണേണ്ട ചിത്രമാണിതെന്നും ടൊവീനോ കുറിച്ചു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അനുരാഗ കരിക്കിൻ വെള്ളം,ഉണ്ട,ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.