മുഴുവന്‍ സിനിമയും ഓണ്‍ലൈനില്‍,'തുനിവ്' 'വാരിസ്' റിലീസ് ചെയ്തു മണിക്കൂറുകള്‍ മാത്രം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ജനുവരി 2023 (15:08 IST)
അജിത്തിന്റെ 'തുനിവ്', വിജയ്യുടെ 'വാരിസ്' ബിഗ് സ്‌ക്രീനുകളില്‍ എത്തി.രണ്ട് ചിത്രങ്ങള്‍ക്കും വമ്പന്‍ ഓപ്പണിംഗ് ആണ് ലഭിച്ചത്. ഇപ്പോഴിതാ രണ്ട് സിനിമകളും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രണ്ട് ചിത്രങ്ങളും രണ്ട് ഷോ പൂര്‍ത്തിയാക്കിയതേയുള്ളൂ.

തങ്ങളുടെ സിനിമകളുടെ പൈറേറ്റഡ് പതിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് നിയമവിരുദ്ധമായ വെബ്സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വാരിസ് നിര്‍മ്മാതാക്കള്‍ നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.അതനുസരിച്ച്, 'തുനിവ്', 'വാരിസ്' എന്നീ സിനിമകളുടെ പൈറേറ്റഡ് പതിപ്പുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ നിന്ന് മദ്രാസ് ഹൈക്കോടതി നിരവധി വെബ്സൈറ്റുകളെ വിലക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഇത്തരം പൈറേറ്റഡ് ലിങ്കുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരോടും നിര്‍മ്മാതാക്കള്‍ അഭ്യര്‍ത്ഥിച്ചു.200 കോടി ബജറ്റിലാണ് 'തുനിവ്' നിര്‍മ്മിച്ചത്, വിജയുടെ 'വാരിസ്' ഏകദേശം 280 കോടി മുടക്കിയാണ് നിര്‍മ്മിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :