Varisu : വിജയ്യുടെ 'വാരിസ്' കാണാന്‍ സിനിമ താരങ്ങളും, അക്കൂട്ടത്തില്‍ മലയാളിയായ തമിഴ് നടിയും !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 ജനുവരി 2023 (09:10 IST)
വിജയ്യുടെ 'വാരിസ്' ലോകമെമ്പാടുമുള്ള ബിഗ് സ്‌ക്രീനുകളില്‍ എത്തി.ചിത്രത്തിന്റെ ഫാന്‍ ഷോകള്‍ പുലര്‍ച്ചെ നാലുമണിക്ക് തന്നെ ആരംഭിച്ചു. നിരവധി സെലിബ്രേറ്റികളും ആദ്യം തന്നെ സിനിമ കണ്ടു.

കീര്‍ത്തി സുരേഷ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സിനിമ കാണാനായി തിയറ്ററില്‍ വന്നു എന്നാണ് വിവരം. പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വേഷത്തിലാണ് നടി എത്തിയത്.സംവിധായകന്‍ ലോകേഷ് കനകരാജ്, തൃഷ തുടങ്ങിയവരും 'വാരിസ്'കണ്ടുകഴിഞ്ഞു.

'വാരിസ്' ടീമിലെ ദില്‍ രാജു, വംശി പൈടിപ്പള്ളി, ഗാനരചയിതാവ് വിവേക് ??എന്നിവരും ആരാധകര്‍ക്കൊപ്പം സിനിമ കണ്ടു.

വിജയ്യുടെ 67-ാമത്തെ ചിത്രമാണ് ലോകേഷ് കനകരാജ് അടുത്തതായി സംവിധാനം ചെയ്യുന്നത്. തൃഷയാണ് നായിക എന്നാണ് വിവരം.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :