1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. This day exactly marks my one year in industry.

സിനിമയിലെത്തി ഒരു വര്‍ഷം,മിന്നല്‍ മുരളിയിലെ ബ്രൂസിലി ബിജിയെ മറന്നോ ?

ഫെമിന ജോര്‍ജ്
മിന്നല്‍ മുരളി കണ്ടവരാരും ബ്രൂസിലി ബിജിയെ മറന്നുകാണില്ല. ഒറ്റ സിനിമയിലൂടെ തന്നെ കൈനിറയെ ആരാധകരെ സ്വന്തമാക്കിയ ഫെമിന ജോര്‍ജിന് ഇന്ന് ഏറെ സന്തോഷമുള്ള ദിവസമാണ്. നടി സിനിമയിലെത്തി ഒരു വര്‍ഷം തികയുന്നു.
 
'ഈ ദിവസം സിനിമയിലെത്തി ഒരു വര്‍ഷം തികയുന്നു. ബ്രൂസ്ലീ ബിജിയിലൂടെ എനിക്ക് ലഭിച്ച സ്‌നേഹം വളരെ വലുതാണ്. നിങ്ങളുടെ നിരന്തരമായ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി. '-ഫെമിന കുറിച്ചു.
മിന്നല്‍ മുരളിക്കായി നടി ശരീരഭാരം കുറച്ചിരുന്നു.കിക്ക് ബോക്സിങ്ങും പഞ്ചിങ്ങും ഒക്കെ സിനിമയ്ക്കായി താരം പഠിച്ചു.
 
 
 
 
 
അടുത്ത ലേഖനം
ഡിയര്‍ വാപ്പിയിലെ ആദ്യ ഗാനം,അനഘയെ പ്രണയിക്കാന്‍ നിരഞ്ജ്