മലയാളിയുടെ ആദ്യത്തെ സൂപ്പര്‍ ഹീറോ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു:ആന്റോ ജോസഫ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2022 (15:00 IST)
മികച്ച സംവിധായകനുള്ള സിംഗപ്പൂരിലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് നേടിയ സംവിധായകന്‍ ബേസില്‍ ജോസഫിനെ അഭിനന്ദിച്ച് നിര്‍മ്മാതാവ് ആന്റോ ജോസഫ്.മിന്നല്‍ മുരളി എന്ന മലയാളിയുടെ ആദ്യത്തെ സൂപ്പര്‍ ഹീറോ അങ്ങനെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആന്റോ ജോസഫിന്റെ വാക്കുകള്‍

സിംഗപ്പൂരിലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022-ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസില്‍ ജോസഫിന് അഭിനന്ദനങ്ങള്‍. മിന്നല്‍ മുരളി എന്ന മലയാളിയുടെ ആദ്യത്തെ സൂപ്പര്‍ ഹീറോ അങ്ങനെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. കുറുക്കന്‍മൂല എന്ന നാട്ടിന്‍പുറം ലോകപ്രശസ്തമായിത്തീരുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മിന്നല്‍പ്രഭയുള്ള അവാര്‍ഡാണിത്. മലയാളസിനിമയ്ക്ക് ലോകാദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് ഇതിലൂടെ തെളിയുന്നു, ഒപ്പം ഇതിന്റെ നിര്‍മ്മാതാവ് സോഫിയ പോളിനും അഭിനന്ദനാര്‍ഹമായ നിമിഷമാണ്, താന്‍ നിര്‍മിച്ച ചിത്രത്തിന് ഇത്രയും വലിയൊരു അംഗീകാരം ലഭിക്കുക എന്നത് ഒരു നിര്‍മ്മാതാവിന് വളരെ അധികം സന്തോഷവും അഭിമാനവും നല്‍കുന്ന കാര്യമാണ്.. ബേസിലിനും, ടോവിനോയ്ക്കും, മിന്നല്‍മുരളിയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി സ്നേഹാലിംഗനങ്ങള്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :