കെ ആര്‍ അനൂപ്|
Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (07:54 IST)
ക്യാമറയ്ക്ക് പിന്നില്‍ തുടങ്ങി അഭിനയ ലോകത്തേക്ക് എത്തിയപ്പോള്‍ നടന്‍ രാജേഷ് മാധവന്‍ മലയാളം സിനിമയില്‍ തിരക്കുള്ള താരമായി മാറി. മിന്നല്‍ മുരളിയിലെ 'മാറാലഹ' മുതല്‍ 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ 'ആയിരം കണ്ണുമായി' വരെ മലയാളികളെ നിര്‍ത്താതെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ് രാജേഷ് മാധവന്‍.
നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ് രാജേഷ് മാധവന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.റാണി പത്മിനി,മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 സിനിമകളിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
അസ്തമയം വരെ എന്ന സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കൂടിയായിരുന്നു ഇദ്ദേഹം. 2015ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്