നടി സാമന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല, ആ പ്രചാരണം തെറ്റ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 ഡിസം‌ബര്‍ 2021 (15:11 IST)

കഴിഞ്ഞ ദിവസം നടി സാമന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.നടിക്ക് ചെറിയ ചുമ ഉണ്ടായിരുന്നു.ഇന്നലെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ നടി എത്തിയിരുന്നു. ആശുപത്രിയില്‍ നിന്നും
വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുകയാണ്, നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സാമന്തയുടെ മാനേജര്‍ മഹേന്ദ്ര തെറ്റാണെന്ന് പറഞ്ഞു.

നടിക്ക് ചെറിയ ചുമ ഉണ്ടായിരുന്നു, അതിനായി അവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, സാമന്ത കോവിഡ് പരിശോധനയ്ക്ക് വിധേയയായി. ഏതെങ്കിലും തരത്തിലെ അണുബാധ ഒഴിവാക്കാന്‍ മാത്രമാണ് പരിശോധന നടത്തിയതെന്നും മാനേജര്‍ അറിയിച്ചു.

ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനത്തിനായാണ് സാമന്ത ഞായറാഴ്ച പോയിരുന്നു.തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ദര്‍ശനവും താരം നടത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :